Friday, September 07, 2018 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.32 AM

ബള്‍ഗേറിയന്‍ തലസ്‌ഥാനത്ത്‌ ഗാന്ധിപ്രതിമ

സോഫിയ: മഹാത്മാഗാന്ധിക്ക്‌ ആദരവര്‍പ്പിച്ച്‌ ബള്‍ഗേറിയയില്‍ ഗാന്ധിപ്രതിമ.
രാഷ്‌ട്രപതി രാം നാഥ്‌ കോവിന്ദും ബള്‍ഗേറിയന്‍ പ്രസിഡന്റ്‌ റുമേന്‍ റാദെവും സംയുക്‌തമായി മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്‌ഛാദനം ചെയ്‌തു. ബള്‍ഗേറിയയുടെ തലസ്‌ഥാനമായ സോഫിയയിലെ പ്രശസ്‌തമായ സൗത്ത്‌ പാര്‍ക്കിലാണ്‌ ശില്‍പ്പം സ്‌ഥാപിച്ചിരിക്കുന്നത്‌. വിഖ്യാത ബള്‍ഗേറിയന്‍ ശില്‍പ്പി ഇവാന്‍ റൂസേവാണ്‌ ശില്‍പ്പം നിര്‍മിച്ചത്‌. ദേശീയ ഏകീകരണ ദിനത്തില്‍ മഹാത്മാഗാന്ധിക്ക്‌ അനശ്വര ഭവനമൊരുക്കിയ ബള്‍ഗേറിയന്‍ ജനതയോട്‌ നന്ദി അറിയിക്കുന്നതായി രാം നാഥ്‌ കോവിന്ദ്‌ പറഞ്ഞു.
ഗാന്ധിജിയുടെ "ഹിന്ദ്‌ സ്വരാജ്‌" എന്ന പുസ്‌തകം രാഷ്‌ട്രപതി റദേവിനു കൈമാറി.
1885 ല്‍ കിഴക്കന്‍ റുമേലിയയും ബള്‍ഗേറിയയും ഒന്നായത്‌ നാഷണല്‍ യൂണിഫിക്കേഷന്‍ ഡേ ആയി സെപ്‌റ്റംബര്‍ ആറിനാണ്‌ ബള്‍ഗേറിയ ആഘോഷിക്കുന്നത്‌.

Ads by Google
Friday 07 Sep 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW