Saturday, September 15, 2018 Last Updated 13 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.32 AM

കശ്‌മീര്‍വിഷയം പലസ്‌തീനുമായി ബന്ധിപ്പിച്ച്‌ പാകിസ്‌താന്‍; യു.എന്‍. ഉന്നതസമിതിയില്‍ എതിര്‍ത്ത്‌ ഇന്ത്യ

ന്യൂയോര്‍ക്ക്‌: കശ്‌മീരിലെയും പലസ്‌തീനിലെയും പ്രശ്‌നങ്ങള്‍ ഒരു പോലെയാണെന്നു സ്‌ഥാപിക്കാനുള്ള പാകിസ്‌താന്റെ ശ്രമം യു.എന്‍. ഉന്നതസമിതിയില്‍ ഇന്ത്യ ചെറുത്തു.
സമാധാന സംസ്‌കാരത്തിനായുള്ള ഉന്നതതലഫോറത്തില്‍ പാക്‌ പ്രതിനിധി മലീഹാ ലോധിയാണു രണ്ടിടത്തെയും പ്രശ്‌നങ്ങള്‍ സമാനമാണെന്ന വാദമുയര്‍ത്തിയത്‌.
വൈദേശികാധിപത്യത്തില്‍ മറ്റെങ്ങും ജമ്മു-കശ്‌മീരിലെയും പാലസ്‌തിനിലെയും പോലെ വേദനയനുഭവിക്കുന്ന ജനതയില്ലെന്നു ദാരിദ്ര്യത്തെക്കുറിച്ചും അവകാശനിഷേധത്തെക്കുറിച്ചു സംസാരിച്ചപ്പോള്‍ ലോധി പരാമര്‍ശിച്ചു.
പ്രതിനിധി ശ്രീനിവാസ്‌ പ്രസാദ്‌ ഇതു ചോദ്യം ചെയ്‌തു. സമാധാനത്തിന്റെ സംസ്‌കാരം കേവലം വഴിപാടു ചര്‍ച്ചയുടെ സംഗ്രഹമോ സമ്മേളനത്തില്‍ ചര്‍ച്ച നടത്തി പുകഴ്‌ത്തുന്നതോ അല്ലെന്നും ആഗോളതലത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
70 വര്‍ഷം മുമ്പുളള പ്രമേയത്തിന്റെ അടിസ്‌ഥാനത്തില്‍ കശ്‌മീര്‍ വിഷയം മധ്യസ്‌ഥതയിലൂടെ പരിഹരിക്കണമെന്ന്‌ കഴിഞ്ഞ ആഴ്‌ച രക്ഷാസമിതിയില്‍ പാകിസ്‌താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെയും ഇന്ത്യ എതിര്‍ത്തു.
193 അംഗ ഐക്യരാഷ്‌ട്ര സംഘടനയില്‍ മറ്റൊരു രാജ്യവും കശ്‌മീര്‍ വിഷയം ഉന്നയിച്ചിട്ടില്ലെന്നു ഇന്ത്യന്‍ പ്രതിനിധി സയ്യദ്‌ അക്രുദീന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Ads by Google
Friday 07 Sep 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW