Wednesday, November 21, 2018 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.18 AM

രൂപം പ്രാപിച്ചു സൂചികകള്‍

uploads/news/2018/09/246516/3.jpg

മുംെബെ: തുടര്‍ച്ചയായ ആറുദിവസത്തെ തളര്‍ച്ചയ്‌ക്കുശേഷം തിരിച്ചുവരവറിയിച്ചു വിപണി. ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു ഇന്നലെ നിക്ഷേപകര്‍. റിലയന്‍സ്‌ ഓഹരികളുടെ മികച്ച പ്രകടനമാണു സൂചികകളെ ഉത്തേജിപ്പിച്ചത്‌. ആരോഗ്യം, ഊര്‍ജം ഓഹരികളും നേട്ടമുണ്ടാക്കി.
രൂപയുടെ നിറംമങ്ങല്‍ സൂചികകളെ ബാധിച്ചില്ല. സെന്‍സെക്‌സ്‌ 224.50 പോയിന്റ്‌ വര്‍ധിച്ച്‌ 38,242.81ലും നിഫ്‌റ്റി 59.95 പോയിന്റ്‌ കൂടി 11.536.90ലുമാണു വ്യാപാരം അവസാനിപ്പിച്ചത്‌. ദേശിയ ഓഹരി സൂചിക 11,500 മാര്‍ക്കു വീണ്ടും പിന്നിട്ടത്‌ നിക്ഷേപകര്‍ക്ക്‌ ആശ്വാസം പകര്‍ന്നു. രാജ്യാന്തര സൂചികകളുടെ ഉണര്‍വാണ്‌ പ്രാദേശിക സൂചികകളിലും പ്രതിഫലിച്ചത്‌. ആറു ദിവസങ്ങളിലായി സൂചിക 878.32 പോയിന്റ്‌ നഷ്‌ടം വരിച്ചിരുന്നു.
വിദേശനിക്ഷേപകരുടെ പിന്‍മാറ്റം തുടരുകയാണ്‌. 383.67 കോടി രൂപയുടെ ഓഹരികള്‍ ഇവര്‍ കഴിഞ്ഞ ദിവസം െകെയൊഴിഞ്ഞതായി കണക്കുകള്‍ വ്യക്‌തമാക്കി. അതേസമയം പ്രാദേശിക നിക്ഷേപകര്‍ 176.95 കോടി രൂപയുടെ ഓഹരികള്‍ സ്വന്തമാക്കി. റിലയന്‍സ്‌, പവര്‍ഗ്രിഡ്‌, കോള്‍ ഇന്ത്യ, സണ്‍ഫാര്‍മ, അദാനി പോര്‍ട്‌സ്‌, ടാറ്റ മോട്ടോഴ്‌സ്‌, ഇന്‍ഡസ്‌ സിന്‍ഡ്‌, കോട്ടക്‌ ബാങ്ക്‌, ടാറ്റ സ്‌റ്റീല്‍, എച്ച്‌.ഡി.എഫ്‌.സി, വിപ്രോ, എന്‍.ടി.പി.സി. തടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.
യെസ്‌ ബാങ്ക്‌, മാരുതി സുസുക്കി, ഭാരതി എയര്‍ടെല്‍, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, ഏഷ്യന്‍ പെയിന്റ്‌സ്‌, ഇന്‍ഫോസിസ്‌, റിന്ദുസ്‌ഥാന്‍ യൂണിലിവര്‍ തുടങ്ങിയ ഓഹരികളാണ്‌ നഷ്‌ടത്തിലായത്‌. ബോര്‍ഡര്‍ വിപണികളിലും ആവേശം ദൃശ്യമായി. സ്‌മോള്‍ക്യാപ്‌ 0.46 ശതമാനവും മിഡ്‌ക്യാപ്‌ 0.31 ശതമാനവും മുന്നേറി. അതേസമയം ഏഷ്യന്‍ സൂചികകള്‍ എണ്ണവിലക്കയറ്റത്തെത്തുടര്‍ന്ന്‌ തുടര്‍ച്ചയായി ആറാംദിനവും നിറംമങ്ങി.

Ads by Google
Friday 07 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW