Sunday, September 23, 2018 Last Updated 20 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.18 AM

രൂപയുടെ നഷ്‌ടം; സ്വര്‍ണം മിന്നുന്നു

uploads/news/2018/09/246515/2.jpg

മുംബൈ: സ്വര്‍ണവിലയില്‍ വര്‍ധന. പവന്‌ 160 രൂപ കൂടി 22,680 രൂപയിലും ഗ്രാമിന്‌ 20 രൂപ വര്‍ധിച്ചു 2,835 രൂപയിലാണ്‌ വ്യാപാരം നടന്നത്‌. മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌.
രണ്ട്‌ ദിവസത്തിനുശേഷമാണ്‌ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചത്‌. രൂപയുടെ നിറംമങ്ങിയ പ്രകടനവും രാജ്യാന്തര വിപണകളിലെ വില വ്യതിയാനങ്ങളുമാണു പ്രാദേശിക വിപണികളില്‍ പ്രതിഫലിച്ചത്‌. 15 ദിവസത്തിനുള്ളില്‍ സ്വര്‍ണവിലയില്‍ 680 രൂപയുടെ കയറ്റമാണ്‌ ഉണ്ടായത്‌.
രൂപയുടെ മൂല്യം ചരിത്ര താഴ്‌ചയിലെത്തിയതോടെ നിക്ഷേപകരും സ്വര്‍ണത്തില്‍ വിശ്വാസമര്‍പ്പിച്ചു. വിവാഹ സീസണായതും സ്വര്‍ണവില കൂടാന്‍ കാരണമായി. വില ഉയര്‍ന്നെങ്കിലും കടകളില്‍ വന്‍തിരക്ക്‌ പ്രകടമാണ്‌. ഡല്‍ഹി ബുള്ളിയന്‍ വിപണിയില്‍ പത്ത്‌ ഗ്രാം സ്വര്‍ണത്തിന്‌ 110 രൂപ വര്‍ധിച്ച്‌ 31,510ലെത്തി. അതേസമയം വെള്ളി കിലോക്ക്‌ 200 രൂപ കൂടി 37,800ലെത്തി.
നീണ്ട ഇടവേളയ്‌ക്കുശേഷം ആര്‍.ബി.ഐ. നിക്ഷേപമായി സ്വര്‍ണം വാങ്ങിക്കൂട്ടിയതും വിലയെ സ്വാധീനിച്ചു.

Ads by Google
Friday 07 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW