Saturday, September 08, 2018 Last Updated 4 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.18 AM

ഒരു രൂപവുമില്ലാതെ രൂപ

uploads/news/2018/09/246514/1.jpg

മുംെബെ: മൂല്യത്തില്‍ എങ്ങോട്ടെന്നില്ലാതെ രൂപ ഇടിവു തുടരുന്നു. ഇതാദ്യമായി ഡോളറുമായുള്ള വിനിമയത്തില്‍ മൂല്യം 72 രൂപ പിന്നിട്ടു. 71.75ല്‍ ഇന്നലെ വിനിമയം തുടങ്ങിയ രൂപ 72ലാണു വിനിമയം അവസാനിപ്പിച്ചത്‌.
അസംസ്‌കൃത എണ്ണവില വര്‍ധനയെത്തുടര്‍ന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്‌. ഈവര്‍ഷം ഇതുവരെ രൂപയുടെ മൂല്യത്തില്‍ 12 ശതമാനത്തിലേറെ ഇടിവുണ്ടായി. ഇന്നലെ മാത്രം മൂല്യത്തില്‍ രണ്ടു ശതമാനം ഇടിവ്‌.
ഒരു ബാരല്‍ എണ്ണയ്‌ക്കു രാജ്യാന്തര വിപണിയില്‍ 80 ഡോളറിനു മുകളിലാണു വില. ഇറാനില്‍നിന്നുള്ള എണ്ണയുടെ വരവു കുറഞ്ഞതും കാര്യങ്ങള്‍ വഷളാക്കി. ഇതോടൊപ്പം അമേരിക്ക- െചെന വ്യാപാരയുദ്ധം പുതിയ തലങ്ങളിലെത്തിയതോടെ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു.
രാജ്യാന്തര വിപണിയില്‍ ഡോളറിന്റെ ആവശ്യകത കുതിക്കുകയാണ്‌. റിെഫെനറികളെല്ലാം ഡോളറിനായി നിലകൊണ്ടു. മറ്റു രാജ്യങ്ങളുടെ കറന്‍സികളും ഡോളറുമായുള്ള വിനിമയത്തില്‍ നഷ്‌ടം കണ്ടു. ഇറക്കുമതിക്കാരും വിദേശബാങ്കുകളും ഡോളറിനായി നിലയുറപ്പിച്ചതോടെ രൂപ പടിയിറങ്ങി. തുര്‍ക്കി, അര്‍ജന്റീന എന്നീ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും രൂപയുടെ തകര്‍ച്ചയ്‌ക്ക്‌ കാരണമായി.
തുടര്‍ച്ചയായ നഷ്‌ടങ്ങള്‍ക്കൊടുവില്‍ പ്രാദേശിക ഓഹരി സൂചികകള്‍ ഇന്നലെ തിരിച്ചുവരവു നടത്തിയെങ്കിലും രൂപയ്‌ക്കു നേട്ടമായില്ല. വിപണിയില്‍നിന്നു വിദേശനിക്ഷേപകര്‍ പിന്‍മാറുകയാണ്‌. രൂപ ഇടിഞ്ഞതോടെ ഐടി, ടെക്‌ കമ്പനികള്‍ കയറ്റുമതിയില്‍ വന്‍കുതിപ്പ്‌ നടത്തി.
വിദേശനത്തുനിന്നുള്ള പ്രവാസികളുടെ ഇടപാടുകളും കുതിച്ചു. മാസാദ്യം പ്രവാസികളുടെ തിരക്കായിരുന്നു മിക്ക വിദേശവിനിമയ കേന്ദ്രങ്ങളിലും അനുഭവപ്പെട്ടത്‌. രൂപയുമായുള്ള വിനിമയത്തില്‍ മറ്റു കറന്‍സികളുടെ മൂല്യവും ചരിത്ര മുന്നേറ്റം തുടരുകയാണ്‌.
രൂപയുടെ മൂല്യത്തകര്‍ച്ച രാജ്യത്തിന്റെ ധനക്കമ്മിയെ പ്രതികൂലമായി ബാധിക്കുമെന്നാണു സാമ്പത്തിക മേഖലയുടെ വിലയിരുത്തല്‍. മൂല്യത്തകര്‍ച്ച തടയുന്നതിനു ആര്‍.ബി.ഐ. കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്‌.
മൂല്യത്തകര്‍ച്ച തടയുന്നതിനു ആര്‍.ബി.ഐ. കരുതിയിരിക്കുന്ന ഡോളര്‍ വിറ്റഴിക്കമെന്നുള്ള വാദവും ശക്‌തമായിട്ടുണ്ട്‌. ഡോളര്‍ വിറ്റഴിക്കുന്നത്‌ രാജ്യത്തിന്റെ വിദേശകരുതല്‍ ധനത്തെ പ്രതികൂലമായി ബാധിക്കും. പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുന്നതിനു വരും ധനനയയോഗങ്ങളിലും ആര്‍.ബി.ഐ. നിരക്കുകള്‍ ഉയര്‍ത്താനാണു സാധ്യത. തുടര്‍ച്ചയായി രണ്ടു നയയോഗങ്ങളില്‍ നിരക്കുകള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്നു ബാങ്കുകള്‍ വായ്‌പാ പലിശ നിരക്കുകള്‍ ഉയര്‍ത്തുകയാണ്‌.
പ്രളയ ദുരിതത്തില്‍ കഷ്‌ടത അനുഭവിക്കുന്ന കേരളത്തിനു നിലവിലെ നേരിയ വര്‍ധനപോലും തിരിച്ചടിയാകും.

Ads by Google
Friday 07 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW