Monday, November 05, 2018 Last Updated 18 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 08.16 PM

മണ്ടനെന്ന് മുദ്രകുത്തി ആറാം ക്ലാസില്‍ വെച്ച് സ്‌കൂളില്‍ നിന്ന് പുറത്താക്കി: ലോട്ടറി കച്ചവടവും, വര്‍ക്ക്‌ഷോപ്പിലെ പണിയിലും ആശ്രയിച്ചു, ഇന്ന് എത്തിനില്‍ക്കുന്നത് സിവില്‍ സര്‍വീസില്‍

Nandakumar IRS, Success story

നിരന്തരശ്രമത്തിലൂടെ വിജയം കൈക്കുമ്പിളില്‍ എത്തും എന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയാണ് വി. നന്ദകുമാര്‍ എന്ന ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗന്‍. ഒരുകാലത്ത് അദ്ദേഹത്തെ എല്ലാവരും അവഗണിച്ചിരുന്നു. പഠനസമയത്ത് തന്റെ ക്ലാസില്‍ നിന്ന് അദ്ധ്യാപകര്‍ തന്നെ അദ്ദേഹത്തെ പുറത്താക്കിയിരുന്നു. എന്നാല്‍ ഇന്ന് ഏവരെയും അദ്ഭുതപ്പെടുത്തുന്ന വിജയമാണ് അദ്ദേഹം കൈവരിച്ചത്.

കുട്ടിക്കാലം അത്ര നല്ല നിലയിലുള്ളതായിരുന്നില്ല നന്ദകുമാറിന്റേത്. ഡിസ്ലെക്‌സിയ എന്ന പഠന വൈകല്യമാണ് നന്ദകുമാറിനെന്ന് തിരിച്ചറിയാത്ത അദ്ദേഹത്തിന്റെ അദ്ധ്യാപകരും സുഹൃത്തുക്കളും ക്ലാസില്‍ അദ്ദേഹത്തെ അവഗണിച്ചു. ആറാം ക്ലാസില്‍ വെച്ച് മണ്ടനെന്ന് മുദ്രകുത്തി സ്‌കൂളില്‍ നിന്ന് പുറത്താക്കി. ലോട്ടറി വിറ്റും വര്‍ക്ക്‌ഷോപ്പിലും ചായക്കടയിലും ടിവി റിപ്പയറിങ് കേന്ദ്രത്തിലും ജോലിയെടുത്തുമാണ് മുന്നേറിയത്. എന്നാല്‍ താന്‍ മണ്ടനല്ല എന്ന് തെളിയിച്ച് അദ്ദേഹം നടന്നു കയറിയത് ഇന്ത്യന്‍ ഭരണചക്രത്തിന്റെ ചുക്കാന്‍ പിടിക്കുന്ന സിവില്‍ സര്‍വീസിലേക്കായിരുന്നു.

സ്‌കൂളില്‍ നിന്ന് പുറത്തായെങ്കിലും ആ ജീവിതം ആസ്വദിക്കുമ്പോഴും സുഹൃത്തുക്കള്‍ സ്‌കൂളില്‍ പോകുന്നത് കാണുമ്പോള്‍ നന്ദകുമാര്‍ വിഷമിച്ചിരുന്നു. മറ്റു സ്‌കൂളുകളില്‍ ചേരാന്‍ ശ്രമിച്ചെങ്കിലും ഒരിടത്തു നിന്നു പുറത്താക്കിയ ഉഴപ്പന്‍ കുട്ടിക്കു സീറ്റ് നല്‍കാന്‍ ആരും തയാറായില്ല. കൂട്ടുകാരന്റെ ഉപദേശം അനുസരിച്ചു തനിയെ പഠിച്ചു െ്രെപവറ്റായി പരീക്ഷയെഴുതി. 52 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് കോളേജായിരുന്നു അടുത്ത ലക്ഷ്യം. മാര്‍ക്ക് കുറവായ െ്രെപവറ്റ് വിദ്യാര്‍ഥിക്കു സീറ്റു നല്‍കാന്‍ പല കോളജുകളും മടിച്ചു. ഒടുവില്‍ ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബിഎ ഇംഗ്ലീഷ് സാഹിത്യത്തിനു സീറ്റു ലഭിച്ചു. കോളജില്‍ ചേരുമ്പോള്‍ ഇംഗ്ലീഷില്‍ തെറ്റില്ലാതെ ഒരു വാചകം എഴുതാന്‍ കൂടി അറിയില്ലായിരുന്നു. എന്നാല്‍ നന്ദകുമാറിന്റെ ദൃഢനിശ്ചയവും കഠിനാധ്വാനം കൊണ്ട് ഡിഗ്രിക്ക് ആ ബാച്ചില്‍ ഡിസ്റ്റിങ്ഷന്‍ ലഭിച്ച ഏക വിദ്യാര്‍ഥിയായി അദ്ദേഹത്തിന് മാറാന്‍ സാധിച്ചു.

തുടര്‍ന്ന് പ്രസിഡന്‍സി കോളജില്‍ നിന്നു ബിരുദാനന്തരബിരുദം. അവിടെ പഠിക്കുമ്പോഴാണ് ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം സിവില്‍ സര്‍വീസ് പരിശീലനം ആരംഭിക്കുന്നത്. ഒടുവില്‍ 2004ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 334ാം റാങ്കുമായി നന്ദകുമാര്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസിലെത്തി. നിലവില്‍ ആദായ നികുതി വകുപ്പില്‍ ജോയിന്റ് കമ്മിഷണറായ നന്ദകുമാര്‍ വിദ്യാര്‍ഥികള്‍ക്കു കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും എടുക്കാറുണ്ട്.

Ads by Google
Thursday 06 Sep 2018 08.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW