Friday, February 22, 2019 Last Updated 18 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 05.08 PM

ദുരിതസമയത്ത് കൂടെ നിന്നതിന് നന്ദി.., പക്ഷെ പടം കാണാന്‍ ഉദ്ദേശിക്കുന്നില്ല:ഇതിന് ടൊവിനോ എന്ന സാധാരണക്കാരന്റെ മറുപടി ഇതാണ്, ഇതാവണം നടന്‍!

Tovino thomas

പ്രളയസമയത്ത് സഹായഹസ്തവുമായ ഓടിനടന്ന് മാതൃകയായ നടനാണ് ടോവിനോ തോമസ്. ടോവിനോ നായകനായ തീവണ്ടി സെപ്തംബര്‍ ഏഴിനു തിയറ്ററുകളിലെത്തുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് താരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റിനു വന്ന കമന്റും അതിനു നല്‍കിയ മറുപടിയുമാണ് ചര്‍ച്ചയാകുന്നത്.

' ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു...പക്ഷെ അതിന്റെ പേരില്‍ മാത്രം ഈ പടം കാണാന്‍ ഉദ്ദേശിക്കുന്നില്ല( താങ്കളും അത് തീരെ ആഗ്രഹിക്കുന്നില്ല എന്നറിയാ) നല്ല പടം ആണെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കും എന്നായിരുന്നു പോസ്റ്റിനു താഴെ വന്ന കമന്റ്.. ഇതിനാണ് സാധാരണക്കാരന്‍ എന്ന നിലയില്‍ നോക്കിക്കാണുന്ന തരത്തില്‍ ടോവലനേ മറുപടി നല്‍കിയിരിക്കുന്നത്. സത്യം.. അങ്ങനെയെ പാടുള്ളു. സിനിമ വേറെ ജീവിതം വേറെ എന്നായിരുന്നു താരത്തിന്റെ മറുപടി. താരത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

Tovino thomas

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW