Tuesday, November 20, 2018 Last Updated 29 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 05.29 PM

തെലങ്കാന നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം ഗവര്‍ണ്ണര്‍ അംഗീകരിച്ചു

uploads/news/2018/09/246451/kcr.jpg

ഹൈദരാബാദ് : തെലങ്കാന നിയമസഭ പിരിച്ചു വിടാനുള്ള മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മന്ത്രിസഭയുടെ തീരുമാനം ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ അംഗീകരിച്ചു. ഇന്ന് ഉച്ചയോടെയാണ് നിയമസഭ പിരിച്ചു വിടാന്‍ മന്ത്രിസഭായോഗം പ്രമേയം പാസാക്കിയത്. ഇതോടെ ചന്ദ്രശേഖര റാവു കാവല്‍ മുഖ്യമന്ത്രിയായി തുടരും. കാലാവധി പൂര്‍ത്തിയാകാന്‍ എട്ടു മാസം ബാക്കി നില്‍ക്കെയാണ് മുഖ്യമന്ത്രി നിയമസഭ പിരിച്ചു വിടാന്‍ തീരുമാനമെടുത്തത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയമസഭ തെരഞ്ഞെടുത്തത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയമസഭ തെരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രശേഖര റാവുവിന്റെ നീക്കം.

നിലവില്‍ ചന്ദ്രശേഖര റാവുവിന്റെ തെലുങ്കാന രാഷ്ട്രസമിതിയ്ക്ക് 90 എംഎല്‍എമാരാണുള്ളത്. അതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്താമെന്ന കണക്കുകൂട്ടലിലാണ് ചന്ദ്രശേഖര റാവുവും പാര്‍ട്ടിയും.

Ads by Google
Ads by Google
Loading...
TRENDING NOW