Saturday, September 08, 2018 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 04.41 PM

സൗദിയിൽ വിദേശികൾ അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നതിന് അന്തിമ തീരുമാനമായില്ല

uploads/news/2018/09/246446/Gulf060918c.jpg

റിയാദ് : സൗദി അറേബ്യയിലെ വിദേശ തൊഴിലാളികൾ നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയെങ്കിലും ഇക്കാര്യം ശൂറ കൗൺസിൽ പരിഗണിക്കുന്ന വിഷയങ്ങളിൽനിന്ന് മാറ്റിയിട്ടില്ലെന്ന് ധനകാര്യസമിതി അംഗം ഡോ. മുഹമ്മദ് ആലു അബ്ബാസ് പറഞ്ഞു. ഇത് സംബന്ധിച്ച് മുൻ ശൂറാ കൗൺസിൽ അംഗം ഹുസാം അൽ അൻഖരിയാണ് നേരത്തെ ഈ വിഷയം ശൂറ കൗൺസിലിൽ അവതരിപ്പിച്ചത് . വിദേശികളുടെ റെമിറ്റൻസിന് നികുതി വരുമെന്ന വാർത്ത ശരിയല്ലെന്ന് ധനകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു .

മന്ത്രാലയത്തിന്റെ നിഷേധം ശൂറാ കൗൺസിലിന് വിഷയമല്ലെന്നും അംഗത്തിന്റെ നിർദേശം ശൂറാ കൗൺസിൽ സെക്രട്ടറിയേറ്റ് ഇതുവരെ പിൻവലിച്ചിട്ടില്ലെന്നും ഡോ. മുഹമ്മദ് ആലു അബ്ബാസ് വ്യക്തമാക്കി . വിദേശ പണമിടപാടിന് നികുതി ഏർപ്പെടുത്തുന്ന കാര്യം നേരത്തെ നിശ്ചയിച്ചത് പോലെ ശൂറാ കൗൺസിൽ ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയിൽ തന്നെ പണം ചെലവഴിക്കുന്നതിന് വിദേശ തൊഴിലാളികളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം ഈ നിർദേശത്തിന് പിന്നിലുണ്ടെന്നും ഡോ. ആലു അബ്ബാസ് വ്യക്തമാക്കി. നിയമവിധേയമല്ലാത്ത ധനസമ്പാദനത്തിന് തടയിടുക എന്നതും പുതിയ നിർദേശത്തിന് പ്രേരകമാണ്. വിദേശികളുടെ റെമിറ്റൻസിന നികുതി വരുമെന്ന വാർത്ത ശരിയല്ലെന്ന് ധനകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു .തങ്ങൾക്ക് പ്രതികൂലമായ തീരുമാനം ശൂറാ കൗൺസിൽ നടപ്പാക്കുമോ എന്ന് കാത്തിരിക്കുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളും.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 06 Sep 2018 04.41 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW