Sunday, November 18, 2018 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 03.55 PM

വായ്‌നാറ്റമോ... പേടിക്കേണ്ട

'' പൊതുസമൂഹത്തില്‍ വളരെയധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് വായ്‌നാറ്റം. നിങ്ങളുടെ ആത്മവിശ്വാസത്തെ കെടുത്തുന്ന വായ്‌നാറ്റത്തെ വരുതിയിലാക്കാന്‍ ചില വഴികളിതാ...''
uploads/news/2018/09/246443/Dentalcare060918a.jpg

സുന്ദരിയാണ് മിനു. എല്ലാവര്‍ക്കും ഇഷ്ടം. നല്ല പെരുമാറ്റം, സ്വഭാവം. പക്ഷേ, അടുത്തിരുന്നു ആരും സംസാരിക്കാറില്ല എന്നതാണ് സത്യം. സംസാരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ പോലും എത്രയും പെട്ടെന്ന് മിനുവിന്റെ മുന്നില്‍ നിന്നു രക്ഷപെടാനാണ് കൂടെയുള്ളവര്‍ നോക്കുന്നത്. പലതവണയായപ്പോള്‍ മിനുവിനും സംശയമായി. അങ്ങനെ അടുത്ത കൂട്ടുകാരിയോടു ചോദിച്ചപ്പോള്‍ അവളാണ് മിനുവിന്റെ വായ്‌നാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചത്. കൂട്ടുകാരിയുടെ വാക്കുകള്‍ മിനുവിനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്.

വളരയേരെ പേര്‍ അനുഭവിച്ച് വരുന്ന പ്രശ്നമാണ് വായ്നാറ്റം. രാവിലെ എഴുന്നേല്ക്കുമ്പോള്‍ അനുഭവപ്പെടുന്ന വായ്നാറ്റമാണ് പൊതുവായി കാണപ്പെടുന്നത്. ഉമിനീരിന്റെ അളവിലുണ്ടാകുന്ന വ്യത്യാസങ്ങളും കുറവുമാണ് ഇതിന് കാരണം. പല്ല് ശുചിയാക്കുന്നതോടെ അപ്രത്യക്ഷമാവുന്നതാണ് എറിയവയും. എന്നാല്‍ സ്ഥിരമായി അനുഭവപ്പെടാറുള്ള വായ്നാറ്റം പല അസുഖങ്ങളുടെയും ലക്ഷണമായി ഗൗരവത്തോടെ കാണേണ്ടതുമാണ്.

എന്തുകൊണ്ടു വായ്‌നാറ്റം?


ദന്തരോഗങ്ങള്‍, മോണയ്ക്കുണ്ടാകുന്ന തകരാറുകള്‍, ദഹനപ്രശ്‌നങ്ങള്‍, ടോണ്‍സിലൈറ്റിസ്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ മൂലം വായ്‌നാറ്റം ഉണ്ടാകാറുണ്ട്. വായ്‌നാറ്റമുള്ളവര്‍ക്ക് മറ്റുള്ളവരോട് ആത്മവിശ്വാസത്തോടെ സംസാരിക്കാനോ, പെരുമാറാനോ സാധിക്കുകയില്ല.

മോണ രോഗങ്ങളോ മറ്റ് അസുഖങ്ങളോ ഒന്നുമില്ലെങ്കില്‍ പോലും നിങ്ങള്‍ക്ക് വായ്‌നാറ്റം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് വായില്‍ ഉമിനീര്‍ ഉത്പാദിപ്പിക്കപ്പെടാതിരിക്കുന്നതുകൊണ്ടാണ്. അതിന് കാരണം ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ്. ദിവസം എട്ടു ഗാസ് വെള്ളമെങ്കിലും കുടിക്കണം.അല്ലെങ്കില്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഇതോടെ ഉമിനീരിന്റെ അളവു കുറയും. വായ വരളുന്നതു വായ്‌നാറ്റത്തിനിടയാക്കും.

കൂടാതെ ദിവസവും രണ്ടുനേരം പല്ല് തേക്കുന്നുണ്ടെങ്കിലും നാക്ക് വൃത്തിയാക്കാത്തവര്‍ക്കും വായ്‌നാറ്റം അനുഭവപ്പെടാറുണ്ട്. ഇത്തരക്കാരില്‍ വായ്‌നാറ്റം മറ്റുള്ളവരേക്കാള്‍ അധികമായി അനുഭവപ്പെടുകയും ചെയ്യുന്നതായി കണ്ടുവരുന്നു. അതിനാല്‍ ടങ്ക് ക്ലീനര്‍ ഉപയോഗിച്ചു നാക്ക് വൃത്തിയാക്കുക. എന്നാല്‍ ഒരുകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ടങ്ക് ക്ലീനര്‍ ഉപയോഗിക്കുമ്പോള്‍ നാവ് മുറിയാനോ രസമുകുളങ്ങള്‍ക്ക് കേട് പറ്റാനോ പാടില്ല. വായ്‌നാറ്റം കുറയ്ക്കാന്‍ പല മൗത്ത് ഫ്രഷ്‌നറുകളും, ടൂത്ത് പേസ്റ്റുകളും മാറിമാറി പരീക്ഷിക്കണ്ട.

ശ്വാസകോശത്തിലോ ആമാശയത്തിലോ അന്നനാളത്തിലോ ഉള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വായ്‌നാറ്റം വരാം .പുകവലിയും വായ്‌നാറ്റമുണ്ടാവാന്‍ കാരണക്കാരനാണ്. സൈനസൈറ്റിസ്, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, പുളിപ്പ് തുടങ്ങിയ ശ്വാസകോശ പ്രശ്‌നങ്ങള്‍ വായ്‌നാറ്റത്തിലേക്ക് വഴിവെക്കുന്നു. ഗ്യാസ്, ഭക്ഷണം കെട്ടിനില്‍ക്കല്‍ മൂലവും വരാം. മോണരോഗങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ പല്ലിനുള്ളില്‍ കെട്ടികിടക്കുക, ചിലതരം മരുന്നുകള്‍, വാര്‍ധക്യത്തില്‍ കാണാറുള്ള വരണ്ടവായ, തോണ്ടയിലേയും ടോന്‍സിലിലേയും അണുബാധ, ജലദോഷം തുടങ്ങിയവയൊക്കെ വായ്‌നാറ്റത്തിനു കാരണമാവുന്നു. ക്യാന്‍സര്‍ പോലുള്ള മാരകപ്രശ്‌നങ്ങള്‍ കാരണവും ചില വൃക്ക കരള്‍ രോഗങ്ങള്‍ കാരണവും വായ്‌നാറ്റം അനുഭവപെടാറുണ്ട് .

മോണ രോഗങ്ങള്‍ ഉള്ളവര്‍ അത് ചികിത്സിക്കുന്നത് വരെ വായ്‌നാറ്റം മറച്ചുവയ്ക്കാനുള്ള വഴികളാണ്. ഇതില്‍ പ്രധാനമായത് തേയിലയാണ്. അതിനാല്‍ കടുംചായ കുടിക്കുന്നത് നല്ലതാണ്. കടുംചായ കുടിക്കുന്നവരില്‍ വായ്‌നാറ്റം താരതമ്യേന കുറവായിരിക്കും. കൂടാതെ ഏലക്ക, പുതിനയില, ഇരട്ടിമധുരം, തക്കോലം എന്നിവ ഇടക്കിടെ വായിലിട്ട് ചവയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ തക്കോലമാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് ഇറക്കാതെ തുപ്പി കളയാന്‍ മറക്കരുത്.വായ വൃത്തിയാക്കാന്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആല്‍ക്കഹോള്‍ ഇല്ലാത്ത മൗത്ത് വാഷുകള്‍ ഉപയോഗിക്കണം.

നിലവില്‍ വിപണിയില്‍ ഉള്ളവയില്‍ കൂടുതലും ആല്‍ക്കഹോള്‍ അടങ്ങിയവയാണ്. ആല്‍ക്കഹോള്‍ വായ്‌നാറ്റം കുറയ്കുകയല്ല മറിച്ച് അത് വര്‍ധിപ്പിക്കാനേ ഇടയാക്കൂ. ആഹാരത്തിനും നമ്മുടെ വായ്‌നാറ്റത്തിനു തമ്മില്‍ ബന്ധമുണ്ടെന്ന് അറിയാമല്ലോ. അതിനാല്‍ ഭക്ഷണം കഴിച്ച ശേഷം വായ വൃത്തിയാക്കുന്നതുപോലെ തന്നെ പ്രധാനമാണ് കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും.

അധികനേരം ഭക്ഷണം കഴിക്കാതെ ഇരിക്കുന്നവര്‍ക്ക് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ അധികനേരം ആഹാരം കഴിക്കാതിരിക്കരുത്. മറ്റു വഴിയില്ലെങ്കില്‍ മിന്റ് ചേര്‍ത്ത മിഠായിയെങ്കിലും നുണയുക. കൂടാതെ തണ്ണിമത്തന്‍, കാരറ്റ്, ആപ്പിള്‍ എന്നിവ കൂടുതല്‍ കഴിക്കുക. ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും സിയും വായ്‌നാറ്റത്തോടു പൊരുതും.

വായ്‌നാറ്റം കണ്ടെത്താന്‍ ഏറ്റവും അനുയോജ്യമാര്‍ഗം ഏറ്റവും വിശ്വസ്ഥമായ ആരോടെങ്കിലും ചോദിച്ചറിയുക എന്നതാണ് .സ്വയം അറിയാനുള്ള ഒരു മാര്‍ഗ്ഗമാണ് നക്കല്‍ മണക്കല്‍ രീതി. ആദ്യം നിങ്ങള്‍ നിങ്ങളുടെ കണങ്കൈ നക്കുക. ഒന്നോ രണ്ടോ മിനിട്ട് നേരത്തേക്ക് ഉണങ്ങാന്‍ വിടുക .അതിനുശേഷം മണത്തുനോക്കുക.ചില ഭക്ഷണങ്ങള്‍, വരണ്ട വായ എന്നിവ വായ്നാറ്റം ഉണ്ടാകാന്‍ കാരണമാകും. യാത്രയിലും മറ്റുമാണെങ്കില്‍ എപ്പോഴും പല്ലുതേയ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല.

വായ്നാറ്റം അകറ്റാന്‍ സഹായിക്കുന്ന നിരവധി ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭിക്കും. കൂടാതെ വായ്നാറ്റം അകറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഉത്പന്നങ്ങള്‍ നമ്മുടെ അടുക്കളയില്‍ നിന്നു തന്നെ കണ്ടെത്താം.

uploads/news/2018/09/246443/Dentalcare060918a1.jpg

പെരുംജീരകം


ആഹാര ശേഷം പെരുംജീരകം ചവയ്ക്കുന്നത് ദഹനക്കേട് കുറയ്ക്കാന്‍ സഹായിക്കും. ഇതിനു പുറമെ വായ്നാറ്റം അകറ്റാന്‍ ഇവ വളരെ നല്ലതാണ്. ഇവ ഉമിനീരിന്റെ ഉത്പാദനം ഉയര്‍ത്തി വായ്നാറ്റത്തിന് കാരണമാകുന്ന അണുക്കളെ പ്രതിരോധിക്കും.

പുതിന


ശ്വാസത്തിന് പുതുമണം നല്‍കാന്‍ വിപണിയില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങളുടെ പ്രധാന ചേരുവ പുതിന ആണ്. വിഭവങ്ങള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന പുതിന നിങ്ങളുടെ ശ്വാസത്തിന് വളരെ വേഗം പുതുമണം നല്‍കും. പുതിന ഇലകള്‍ ചവയ്ക്കുകയോ പുതിന ചായ കുടിക്കുകയോ ചെയ്യുക.

ജീരകം


മധുര പലഹാരങ്ങളിലെയും മറ്റും പ്രധാന ചേരുവയാണ് ജീരകം. മദ്യത്തിന് രുചി നല്‍കാനും ഇവ ഉപയോഗിക്കാറുണ്ട്. ഇവയില്‍ അടങ്ങിയിട്ടുള്ള അനെതോള്‍ ആണ് വാസനയും രുചിയും നല്‍കുന്നത്. ബാക്ടീരിയയെ അകറ്റാനുള്ള കഴിവ് ഇവയ്ക്കുള്ളതിനാല്‍ വായ്നാറ്റത്തിന് ഉത്തമ പരിഹാരമാണിവ. വായിലിട്ട് ചവയ്ക്കുകയോ ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് ഉപയോഗിക്കുകയോ ചെയ്യാം.

പാര്‍സ്‌ലി


പാര്‍സ്‌ലിയ്ക്ക് അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. അതിനാല്‍ അവ വിഭവങ്ങളില്‍ നിന്നും നീക്കം ചെയ്യരുത്. വായ്നാറ്റം അകറ്റാന്‍ ഇവ സഹായിക്കും. സുഗന്ധത്തിനായി ഇതിന്റെ എണ്ണ സോപ്പ്, സുഗന്ധ ലേപനങ്ങള്‍, വായ്നാറ്റം മാറ്റാനുള്ള ഉത്പന്നങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കാറുണ്ട്.

ഗ്രാമ്പു


ഭക്ഷണത്തിന് മണവും രുചിയും ലഭിക്കാന്‍ ഗ്രാമ്പു ഉപയോഗിക്കും. പല്ല്വേദനയ്ക്കുള്ള മരുന്നായി കാലങ്ങളായി ഉപയോഗിക്കുന്ന ഗ്രാമ്പു ടൂത്ത് പേസ്റ്റുകളിലെയും മൗത്ത് വാഷുകളിലെയും പ്രധാന ചേരുവയാണ്. വായ്നാറ്റം അകറ്റാന്‍ ഇവയ്ക്ക് കഴിയും. ബാക്ടീരിയയെ പ്രതിരോധിക്കുന്ന യുജിനോള്‍ ഗ്രാമ്പുവില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

കറുവപ്പട്ട


കറുവപ്പട്ടയ്ക്ക് ബാക്ടീരിയയെ പ്രതിരോധിച്ച് വായ്നാറ്റം അകറ്റാനുള്ള ഗുണമുണ്ട്. വായിലിട്ട് ചവയ്ക്കുകയോ ചായയില്‍ ചേര്‍ത്ത് കുടിക്കുകയോ ചെയ്യാം. വെള്ളിത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് മൗത്ത് വാഷ് ആയും ഉപയോഗിക്കാം.

ഏലയ്ക്ക


രുചിയും സുഗന്ധവും നല്‍കുന്ന ഏലയ്ക്ക വായ്നാറ്റം അകറ്റാന്‍ സഹായിക്കും. ഏലയ്ക്ക വായിലിട്ട് കുറച്ച് നേരം ചവച്ചാല്‍ വായ്നാറ്റം മാറി കിട്ടും. ഏലയ്ക്ക ചായ കുടിക്കുന്നത് വളരെ നല്ലതാണ്.

നാരങ്ങ


ഓറഞ്ച്, നാരങ്ങ എന്നിവ പോലെ നാരങ്ങ ഗണത്തില്‍ പെടുന്ന പഴങ്ങള്‍ ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് ഉമിനീര്‍ ഉത്പാദനം ഉയര്‍ത്തും. ഉമിനീര്‍ ആസിഡിന്റ് അളവ് സന്തുലിതമാക്കി വായിലടിഞ്ഞ് കൂടുന്ന നശിച്ച കോശങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നീക്കം ചെയ്യും.

മല്ലി


ഉള്ളിയും വെളുത്തുള്ളിയും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വായ് നാറ്റം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് മറയ്ക്കാന്‍ മല്ലി സഹായിക്കും. ഭക്ഷണ ശേഷം മല്ലി ഇല ചവച്ചാല്‍ ഇത്തരത്തിലുണ്ടാകുന്ന വായ്നാറ്റങ്ങള്‍ മാറും. വായ്നാറ്റം അകറ്റാന്‍ മല്ലി ഉപ്പ് ചേര്‍ത്ത് ചൂടാക്കിയും കഴിക്കാം.

Ads by Google
Ads by Google
Loading...
TRENDING NOW