Wednesday, April 17, 2019 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 02.52 PM

കാലുകള്‍ ചൊറിഞ്ഞുപൊട്ടുന്നു ആയുര്‍വേദത്തില്‍ എന്താണ് പ്രതിവിധി ?

uploads/news/2018/09/246432/ayurveda060918a.jpg

കാലുകള്‍ ചൊറിഞ്ഞുപൊട്ടുന്നു.

50 വയസ്. കാലുകള്‍ ചൊറിഞ്ഞുപൊട്ടുന്നതാണ് പ്രശ്‌നം. ചെരിപ്പിടാന്‍പോലും പറ്റാത്ത അവസ്ഥയാണ്. മാത്രമല്ല കാലിലെ മുറിവിലൂടെ വെള്ളം വരുന്നുണ്ട്. കറുത്ത് വികൃതമായ രീതിയിലാണ് ഇരുകാലുകളും. നിരവധി ചികിത്സ ചെയ്തിട്ടും ഫലമുണ്ടായില്ല? ശ്വാസംമുട്ടലിന്റെ ശല്യമുണ്ട്?
------ എസ്.വര്‍മ , തേഞ്ഞിപ്പലം

വാതരക്ത സംബന്ധമായി ഇങ്ങനെ കാണാറുണ്ട്. ജാത്യാദി നെയ്യ് ഒരുമണിക്കൂര്‍ നേരം പുരട്ടിയിടുക. പുളിയില, പുളിത്തൊലി, അടയ്ക്കാമരത്തിന്റെ ഇല, ത്രിഫലത്തൊണ്ട് ഇവ ഇട്ട് വെന്ത വെള്ളത്തില്‍ 15 മിനിറ്റ് നേരം കാലുകള്‍ മുക്കിവയ്ക്കുക.

ഗുല്‍ഗുലുതിക്തകം കഷായം - 13 എം.എല്‍. 60 എം.എല്‍. തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്, യോഗരാജം ഗുല്‍ഗുലു പകുതിവീതം അരച്ചുചേര്‍ത്ത് ദിവസവും രണ്ടുനേരം ഭക്ഷണത്തിനു മുമ്പു കഴിക്കുക.

ഈ അസുഖത്തിനു വളരെ കൃത്യമായി ചികിത്സ ആവശ്യമാണ്. നേരിട്ടു കണ്ട് ചികിത്സ ചെയ്യുന്നതായിരിക്കും ഉത്തമമെന്നു കരുതുന്നു. മത്സ്യ മാംസാദികള്‍, ഉഴുന്ന്, തൈര് ഇവ കഴിക്കരുത്. എരിവും പുളിയും കുറയ്ക്കുക.

Ads by Google
Thursday 06 Sep 2018 02.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW