Monday, April 22, 2019 Last Updated 48 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.09 PM

കണ്ടീഷ്ണറായി വിനാഗിരി; ലിപ് ബാമിന് പകരം നെയ്യ്; അറിയാം ബോളിവുഡ് സുന്ദരിയുടെ സൗന്ദര്യ രഹസ്യങ്ങള്‍...

uploads/news/2018/09/246424/yami-gautham.jpg

സൗന്ദര്യ വര്‍ദ്ധക പരസ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പല സിനിമാ താരങ്ങളുടെയും സൗന്ദര്യ രഹസ്യം തനിനാടന്‍ രീതികളാണ്. അതുകൊണ്ടു തന്നെ സിനിമാ താരങ്ങളുടെ സൗന്ദര്യ രഹസ്യം അറിയാന്‍ താത്പര്യപ്പെടുന്നവരും ഏറെയാണ്.

വിവിധ ക്രീമുകളുടെ പരസ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ബോളിവുഡ് സുന്ദരി യാമി ഗൗതമിന്റെ സൗന്ദര്യ രഹസ്യം മുത്തശ്ശിയില്‍ നിന്നും പകര്‍ന്നു കിട്ടിയ നാടന്‍ പൊടിക്കെകളാണ്. ധാരാളം വെള്ളം കുടിക്കുന്നതില്‍ യാമിക്ക് യാതൊരു അപ്പീലുമില്ല. യാമിയുടെ സൗന്ദര്യം നിലനിര്‍ത്തുന്ന മുത്തശ്ശിയുടെ പൊടിക്കെകള്‍ നോക്കാം.

കട്ടിയുള്ള കണ്‍പീലിക്ക്: കാസ്റ്റര്‍ ഓയിലും വിറ്റാമിന്‍ ഓയിലും അലോവരയും ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റാക്കി കണ്‍പീലിയില്‍ പുരട്ടുന്നത് കട്ടിയുള്ള കണ്‍പീലി വളരാന്‍ സഹായിക്കും.

ടോണായി തേങ്ങാവെള്ളം: മുഖം കഴുകുമ്പോള്‍ സാധാരണ വെള്ളം ഉപയോഗിക്കുന്നതിന് പകരം തേങ്ങാവെള്ളം ഉപയോഗിച്ചാല്‍ മാറ്റം അനുഭവിച്ച് അറിയാവുന്നതാണ്.

കണ്ടീഷ്ണറായി വിനാഗിരി: മുടി ഷാംപൂ ചെയ്തതിനു ശേഷം കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നവരാണ് നമ്മള്‍. കണ്ടീഷ്ണറായി വിനാഗിരി ഉപയോഗിച്ചുനോക്കൂ..

ലിപ് ബാമായി നെയ്യ്: സ്ഥിരം ഉപയോഗിക്കുന്ന ലിപ് ബാമുകള്‍ക്ക് പകരം നെയ്യ് ഉപയോഗിച്ചു നോക്കൂ... വരണ്ടുണങ്ങിയ ചുണ്ടുകള്‍ പമ്പ കടക്കും.

നാച്ചുറല്‍ സ്‌ക്രബ് : അര ടീസ്പൂണ്‍ മഞ്ഞള്‍, അര ടീസ്പൂണ്‍ പഞ്ചസാര, തേന്‍ എന്നിവ നന്നായി മിക്‌സ് ചെയ്ത് മുഖത്ത് സ്‌ക്രബ് ചെയ്യാം. ശേഷം ടൗബ്ബല്‍ ഐസ് വെള്ളത്തില്‍ മുക്കി മുഖം തുടയ്ക്കാം. ഇത് മുഖത്തെ അഴുക്ക് നീക്കുന്നതിനൊപ്പം ആരോഗ്യകരമായ ചര്‍മവും പ്രദാനം ചെയ്യും.

Ads by Google
Ads by Google
Loading...
TRENDING NOW