Thursday, September 06, 2018 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.09 PM

റെഡ്മി 6, റെഡ്മി 6A, റെഡ്മി 6 പ്രൊ സ്മാർട്ട്ഫോണുകളുമായി ഷവോമി

Xiaomi

ഷവോമി റെഡ്മി സീരീസിലെ പുതിയ മോഡലുകളായ റെഡ്മി 6, റെഡ്മി 6A, റെഡ്മി 6 പ്രൊ എന്നീ മൂന്ന് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ മൂന്ന് മോഡലുകളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ഫോണുകൾ ആണ്. റെഡ്മി 6 പ്രൊ വരുന്നത് നോച്ച് ഡിസ്പ്ലേയിൽ ആണ്. ഡൽഹിയിൽ നടന്ന ചടങ്ങിലായിരുന്നു ഷവോമിയുടെ ഈ മൂന്ന് മോഡലുകളും പുറത്തിറക്കിയത്.

റെഡ്മി 6 പ്രൊ 3 ജിബി റാം 32 ജിബി മോഡലിന് 10,999 രൂപയും 4 ജിബി റാം 64 ജിബി മോഡലിന് 12,999 രൂപയുമാണ് വരുന്നത്. റെഡ്മി 6ന് 3 ജിബി റാം, 32 ജിബി മോഡലിന് 7,999 രൂപയാണ് വില. 3 ജിബി റാം 64 ജിബി മോഡലിന് 9,499 രൂപയുമാണ് വില. റെഡ്മി 6A 2 ജിബി റാം, 16 ജിബി മോഡലിന് 5,999 രൂപയും 2 ജിബി 32 ജിബി മോഡലിന് 6,999 രൂപയുമാണ് വില വരുന്നത്.

Xiaomi

5.45 ഇഞ്ച് എച്ച്ഡി+ 720x1440 പിക്സൽ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, 80.7 ശതമാനം സ്ക്രീൻ-ടു- ബോഡി അനുപാതം, ആൻഡ്രോയിഡ് 8.1 ഓറിയോ, ഒക്ട കോർ 12 nm മീഡിയടെക് ഹെലിയോ P22 SoC പ്രൊസസർ, 3 ജിബി / 4 ജിബി റാം എന്നിവയാണ് റെഡ്മി 6-യിലെ പ്രധാന സവിശേഷതകൾ.

5.45 ഇഞ്ച് എച്ച്ഡി+ 720x1440 പിക്സൽ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, ആൻഡ്രോയിഡ് 8.1 ഓറിയോ, ഒക്ട കോർ 12 nm മീഡിയടെക് ഹെലിയോ A22 SoC പ്രൊസസർ, 2 ജിബി റാം എന്നിവയാണ് റെഡ്മി 6A-ലെ പ്രധാന സവിശേഷതകൾ. 5.84 ഇഞ്ച് ഫുൾ എച്ച്ഡി+ 1080x2280 പിക്സൽ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, ആൻഡ്രോയിഡ് 8.1 ഓറിയോ, സ്നാപ്ഡ്രാഗൺ 625 പ്രൊസസർ, Adreno 506 ജിപിയു, 3 ജിബി / 4 ജിബി റാം എന്നിവയാണ് റെഡ്മി 6 പ്രൊ-യിലെ പ്രധാന സവിശേഷതകൾ.

Ads by Google
Ads by Google
Loading...
TRENDING NOW