Thursday, January 10, 2019 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 12.50 PM

പുതിയ മാരുതി സുസുകി എര്‍ട്ടിഗ ഒക്‌റ്റോബറിൽ

new Maruti Ertiga MPV

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മള്‍ട്ടി പര്‍പ്പസ് വാഹനമാണ് മാരുതി സുസുകി എര്‍ട്ടിഗ. ന്യൂ-ജെന്‍ മാരുതി സുസുകി എര്‍ട്ടിഗ ഒക്‌റ്റോബര്‍ അവസാന വാരം ഇന്ത്യന്‍ വിപണിയിലെത്തും. ഉത്സവ സീസണ്‍ പ്രമാണിച്ച് വിജയദശമിക്കും ദീപാവലിക്കും ഇടയിലായിരിക്കും ലോഞ്ച്. 2012 ലാണ് ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചതെങ്കിലും വില്‍പ്പനകണക്കുകളില്‍ മാരുതി സുസുകി എര്‍ട്ടിഗ ഇപ്പോഴും ശക്തനാണ്.

എര്‍ട്ടിഗ രണ്ടാമന്‍ ആഗോളതലത്തില്‍ നേരത്തെ അനാവരണം ചെയ്തിരുന്നു.മാരുതി സുസുകിയുടെ അരീന ഡീലര്‍ഷിപ്പുകളിലൂടെയായിരിക്കും വില്‍പ്പന. പുതിയ എര്‍ട്ടിഗ ഒരു നെക്‌സ ഉല്‍പ്പന്നമായിരിക്കില്ല. എര്‍ട്ടിഗയുടെ പേരിന്റെ കൂടെ ടൂര്‍ എന്നുകൂടി ചേര്‍ത്തായിരിക്കും വിപണിയില്‍ എത്തിക്കുന്നത്. ചില ഡീലര്‍മാര്‍ അനൗദ്യോഗികമായി പുതിയ എര്‍ട്ടിഗയുടെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.
പരിഷ്‌കരിച്ച സിയാസ് ഉപയോഗിക്കുന്ന പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പുതിയ എര്‍ട്ടിഗയില്‍ നല്‍കും. വിശ്വസ്തനായ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തല്‍ക്കാലം തുടര്‍ന്നും നല്‍കും. പുതിയ മാരുതി സുസുകി എര്‍ട്ടിഗ നിലവിലെ തലമുറ മോഡലിനേക്കാള്‍ വലുതായിരിക്കും. മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ എര്‍ട്ടിഗ ലഭിക്കും. ആഗോളതലത്തില്‍ പുതിയ എര്‍ട്ടിഗയില്‍ 15 ഇഞ്ച് വീലുകളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ഇത് 16 ഇഞ്ചായി മാറിയേക്കാം.

Ads by Google
Ads by Google
Loading...
TRENDING NOW