Sunday, February 24, 2019 Last Updated 39 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 12.35 PM

ഇന്റര്‍നെറ്റില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കൂടുന്നു; തടയാന്‍ പുതിയ പദ്ധ്യതിയുമായി ഗൂഗിള്‍

Google

ഗൂഗിൾ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധ്യതി ഒരുക്കുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍ നിര്‍മിത ബുദ്ധിയുപയോഗിച്ച് കണ്ടെത്താന്‍ ഗൂഗിളിന്റെ പദ്ധതി.

ഇന്റര്‍നെറ്റിലൂടെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ പ്രചരിപ്പിക്കുന്നത് വളരെ മോശമായ ദുരുപയോഗമാണെന്ന് ഗൂഗിള്‍ എഞ്ചിനീയറിങ് മേധാവി നിക്കോള ടൊഡൊറോവിച്ച്, പ്രൊഡക്ട് മാനേജര്‍ അഭി ചൗദരി എന്നിവര്‍ കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിലൂടെ വ്യക്തമാക്കി. ഗൂഗിള്‍ നിര്‍മിത ബുദ്ധിയിലൂടെ ഇന്റര്‍നെറ്റിലെ ഒളിയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഉള്ളടക്കങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കാൻ കഴിയും.

ഇത്തരം കണ്ടന്റുകള്‍ നിലവിലുള്ളതിനേക്കാള്‍ 700 മടങ്ങ് കൂടുതല്‍ വേഗത്തില്‍ കണ്ടെത്താനാകുമെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു. എന്‍.ജി.ഒകള്‍ക്കും സമാനമായ മറ്റ് സാങ്കേതിക കമ്പനികള്‍ക്കുംഗൂഗിള്‍ തയ്യാറാക്കുന്ന പുതിയ സാങ്കേതികവിദ്യ സൗജന്യമായി ലഭ്യമാക്കുമെന്നാണ് റിപ്പോർട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW