Thursday, February 21, 2019 Last Updated 35 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 11.31 AM

പുതിയ ടാറ്റ നെക്‌സോണ്‍ ക്രേസ് വിപണിയിൽ, വില 7.14 ലക്ഷം മുതല്‍

Tata nexon kraz

പുതിയ ടാറ്റ നെക്‌സോണ്‍ ക്രേസ് (Nexon Kraz) ഇന്ത്യൻ വിപണിയിൽ. നെക്‌സോണ്‍ എസ്‌യുവിയുടെ ഒന്നാംവാര്‍ഷികം പ്രമാണിച്ചാണ് ലിമിറ്റഡ് എഡിഷന്‍ ക്രേസിനെ ടാറ്റ അവതരിപ്പിക്കുന്നത്. ഡൽഹി എക്‌സ്‌ഷോറൂം വില 7.14 ലക്ഷം രൂപ മുതലാണ് ടാറ്റ നെക്‌സോണ്‍ ക്രേസിന് വിപണിയില്‍ വില.

ക്രേസ്, ക്രേസ് പ്ലസ് എന്നീ രണ്ടു വകഭേദങ്ങളിലാണ് നെക്‌സോണ്‍ ക്രേസ് എത്തുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. മിററുകളിലും മുന്‍ ഗ്രില്ലിലും വീലുകളിലും നിയോണ്‍ ഗ്രീന്‍ നിറം ആണ് നൽകിയിരിക്കുന്നത്.

മേല്‍ക്കൂരയ്ക്ക് ഇരട്ടനിറമാണ്. ക്രേസ് എഡിഷന് കൂടുതല്‍ സ്‌പോര്‍ടി ഭാവം നൽകാനായി പിയാനൊ ബ്ലാക് ഫിനിഷ് നേടിയ ഡാഷ്‌ബോര്‍ഡും നിയോണ്‍ ഗ്രീന്‍ നിറമുള്ള എസി വെന്റുകളും ഉണ്ട്.

Tata nexon kraz

വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന / മടക്കാവുന്ന മിററുകള്‍, സ്റ്റീയറിംഗിലുള്ള ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹാര്‍മന്‍ ഓഡിയോ സംവിധാനം എന്നിവ മോഡലിൽ ലഭ്യമാണ്.

ടാറ്റ നെക്‌സോണ്‍ ക്രേസ് എഡിഷന്‍ 1.2 ലിറ്റര്‍ റെവട്രൊണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനുകളിലാണ് എത്തുന്നത്. പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm ടോർക്കും പരമാവധി സൃഷ്ടിക്കും. ഡീസല്‍ എഞ്ചിന്‍ 108 bhp കരുത്തും 260 Nm ടോർക്കുമാണ് ഉത്പാദിപ്പിക്കുക. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇരു എഞ്ചിന്‍ പതിപ്പുകളിലും ഉള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW