Tuesday, July 16, 2019 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? / വിശ്വജിത്ത്
Thursday 06 Sep 2018 11.23 AM

നടിമാര്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും രക്ഷയില്ല; വഴങ്ങി കൊടുത്താലേ അവസരമുള്ളൂ...!

''നടിമാര്‍ക്ക് മാത്രമല്ല സിനിമയില്‍ അവസരം തേടിയെത്തുന്ന പുരുഷന്‍മാര്‍ക്കും രക്ഷയില്ലെന്ന വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്...''
uploads/news/2018/09/246385/CiniStoryCastingCouch06.jpg

കാസ്റ്റിങ്ങോ ചീറ്റിങ്ങോ ?- 6

കാസ്റ്റിംഗ് കൗച്ച് വിവാദങ്ങളും കാസ്റ്റിംഗ് കാളിലെ ചതിക്കുഴികളും മലയാള സിനിമയിലും സജീവമാണെന്ന തുറന്നു പറച്ചിലുകളും കണ്ടെത്തലുകളും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരു ക്കിയിരിക്കുന്നത്.

സിനിമയില്‍ അവസരങ്ങള്‍ക്ക് വേണ്ടി വഴങ്ങിക്കൊടുക്കേണ്ടിവരുന്നുവെന്നത് മലയാളത്തിലെ പല നടിമാരും വെളിപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ നടിമാര്‍ക്ക് മാത്രമല്ല സിനിമയില്‍ അവസരം തേടിയെത്തുന്ന പുരുഷന്‍മാര്‍ ക്കും രക്ഷയില്ലെന്ന വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. ഇതുമായി ബസപ്പെട്ട് അടുത്തിടെ ഒരു യുവനടന്റെ വെളിപ്പെടുത്തല്‍ പോലും ഉണ്ടായി.

അവസരത്തിന് വേണ്ടി വഴങ്ങാന്‍ ആവശ്യപ്പെട്ടു. എന്ന തലക്കെട്ടോടെ യുവനടന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കിട്ടതോടെയാണ് പുരുഷ പീഢനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

ആമി എന്ന ചിത്രത്തില്‍ അടക്കം അഭിനയിച്ച യുവനടന്‍ നവജിത് നാരായണന്‍ ആണ് തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞത്. മലയാളത്തിലെ പ്രമുഖ സംവിധായകന്‍ അവസരം നല്‍കാന്‍ പ്രതിഫലമായി വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടെന്ന് നവജിത് വെളിപ്പെടുത്തുന്നു. തന്റെ അനുഭവത്തെക്കുറിച്ച് നവജിത്ത് എഴുതിയതിങ്ങനെ...

ഒരു തുറന്നെഴുത്താണിത്. ഇത് സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളെയും വേദനിപ്പിക്കാനല്ല. സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യപ്പെടുന്നുളളു...

എന്തുകൊണ്ട് ആണുങ്ങള്‍ക്ക് നേരെയുള്ളത് ഒരു പരിധിയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നില്ല? ചില വര്‍ക്കുകളുടെ കാര്യത്തിനായി കൊച്ചിയിലുള്ള ഞാനിന്ന് മലയാളത്തിലെ സിനിമയിലെ ഒരു സംവിധായകനെ കാണാന്‍ പോയി.

കുറച്ച് വര്‍ഷമായി ഞാന്‍ സിനിമയ്ക്കായി തെണ്ടുന്നു എന്നു പുള്ളിക്ക് നന്നായിട്ടറിയാം. പുള്ളിയുടെ ഫ്‌ളാറ്റിലോട്ട് കേറിച്ചെന്നു. ചെയ്ത വര്‍ക്കിനെകുറിച്ചും ഇപ്പോള്‍ ചെയ്യുന്നതിനെകുറിച്ചും കുറെ നേരം സംസാരിച്ചു.

uploads/news/2018/09/246385/CiniStoryCastingCouch06b.jpg

പതിയെ പുള്ളിയുടെ മട്ടും ഭാവവും മാറി. ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട്, അഭിനയ മോഹമുള്ള എന്റെ സുഹൃത്തുക്കളായ പെണ്‍പിള്ളേരോട് അഡ്ജസ്റ്റ് ചെയ്യോ എന്ന് ചോദിച്ചിട്ടുണ്ട് എന്ന്. പക്ഷെ ഇന്ന് എനിക്ക് സംഭവിച്ചത് ഒരു ഞെട്ടലോടെയാണ് ഞാന്‍ കണ്ടത്.

അടുത്തിരുന്ന അയാള്‍ എന്റെ തുടയില്‍ കൈവച്ച് ചോദിച്ചു നിനക്കൊരു ക്യാരക്ടര്‍ തന്നാല്‍ എനിക്കെന്താ ലാഭം? എന്ന്. ചോദ്യത്തിന്റെ അര്‍ത്ഥം മനസിലായില്ലേലും തുടയില്‍ കൈവച്ചപ്പോള്‍ കാര്യം പിടികിട്ടി.

എനിക്ക് അത്തരം കാര്യങ്ങളില്‍ താല്‍പര്യമില്ലാ, നിങ്ങള്‍ തരുന്ന അവസരം വേണ്ട എന്നു പറഞ്ഞു. കൈ എടുത്തു മാറ്റാന്‍ പറഞ്ഞു. അയാള്‍ കേട്ടില്ല. മുഖം നോക്കി ഒന്നു പൊട്ടിച്ചിട്ട് ഞാന്‍ അവിടന്നിറങ്ങി. ഇത്തരം സംഭവങ്ങള്‍ കൂടി ഇവിടെ നടക്കുന്നുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നു.

അയാളുടെ വികാരത്തേയും വിചാരത്തേയും മാനിക്കുന്നു. പക്ഷേ അത് സിനിമയുടെ പേരും പറഞ്ഞിട്ടായത് കൊണ്ടാണ് ഒന്ന് പൊട്ടിച്ചതും.
ഇതുപോലുള്ള തെമ്മാടികള്‍ കാരണമാണ് മാന്യമായി സിനിമയെ കാണുന്നവരുടെ പേരുകൂടി നശിക്കുന്നത്. ഇത്തരം വിഷയങ്ങള്‍ പലര്‍ക്കും സംഭവിച്ചിട്ടുണ്ടാകാം. ഇനിയും സംഭവിക്കാം. അതു കൊണ്ട് സൂക്ഷിക്കുക എന്നുമാത്രം പറയുന്നു.

ഫെയ്‌സ്ബുക്കിലൂടെ ഇത്രയും പറഞ്ഞ നവജിത്ത് പിന്നീട് മറ്റു ചില കാര്യങ്ങള്‍ കൂടി പറഞ്ഞു. എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിത്. സിനിമയിലെ ചില പുരുഷ സുഹൃത്തുക്കള്‍ ഇത്തരം അനുഭവങ്ങള്‍ പങ്കുവച്ച പ്പോള്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ കൊച്ചിയില്‍ സിനിമാ മോഹവുമായി നടക്കുന്ന പലരുടേയും അനുഭവം ഇതാണ്. പക്ഷേ അവസരം നഷ്ടപ്പെടുത്താതിരിക്കാനായി ആരും പുറത്ത് പറയാത്തതാണ്.

എന്നോട് മോശമായി പെരുമാറിയ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ല. അത് സിനിമയില്‍ അവസരം ലഭിക്കില്ലെന്ന് കരുതി പേടിച്ചിട്ടല്ല. മറിച്ച് അയാളുടെ കുടുംബത്തെ ഓര്‍ത്താണ്. എന്നാല്‍ ഈ വിഷ യം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. എനിക്ക് മൂന്ന് വര്‍ഷമായി പരിചയമുള്ള സംവിധായകനാണ് ഇയാള്‍.

uploads/news/2018/09/246385/CiniStoryCastingCouch06a.jpg

പുരുഷന്മാരും കാസ്റ്റിംഗ് കൗച്ചിന് ഇരകളാകുന്നുണ്ട് എന്നത് സമൂഹം അറിയേണ്ടതാണ്. അതുകൊണ്ടാണീ അനുഭവം തുറന്ന് പറയുന്നത്. ഒരാള്‍ മോശമായി പെരുമാറിയത് കൊണ്ട് മുഴുവന്‍ സിനിമാ പ്രവര്‍ത്തകരേയും അടച്ച് ആക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതിന്റെ പേരില്‍ പരാതി നല്‍കുന്നില്ല. പക്ഷേ ഇത്തരം ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്നും നവജിത്ത് പറയുന്നു.

നവജിത്ത് ഈ സംഭവം തുറന്നു പറഞ്ഞത് കൊണ്ട് പുരുഷ പീഡനത്തിന്റെ പുത്തനറിവുകള്‍ പുറംലോകമറിഞ്ഞു. എന്നാല്‍ ഞരമ്പുരോഗികളായ ചിലരില്‍ നിന്ന് ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുള്ളതായി ചിലര്‍ രഹസ്യമായി പറയുന്നു.

സിനിമയുടെ മൂല്യവും അഭിനയമോഹം നിലനില്‍ക്കുന്നിടത്തോളം ഇത്തരം ചൂഷണങ്ങള്‍ തുടരുമെന്നും അവയൊന്നും കണ്ടില്ലെന്ന് നടിക്കുകയേ നിവര്‍ത്തിയുള്ളൂ എന്നുമാണ് ചിലരുടെ അഭിപ്രായം. പുതുയുഗത്തിലും ഇത്തരം ചൂഷണങ്ങള്‍ പെരുകുന്നത് സിനിമയ്ക്കും സിനിമാക്കാര്‍ക്കുമുള്ള പേര് കളങ്കപ്പെടു ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

(തുടരും.... കാസ്റ്റിംഗ് കാളിന്റെ പേരില്‍ ഒരു യുവനടി നേരിട്ട അനുഭവം .....)

***(യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി, പ്രമുഖരുടെ സിനിമാനുഭവങ്ങളുടെ പശ്ചത്തലത്തില്‍ ഒരുക്കുന്ന ഈ അന്വേഷണാത്മക പരമ്പരയില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ പേരുകളല്ല. )'

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW