Tuesday, July 16, 2019 Last Updated 51 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 11.05 AM

ഇന്ത്യയിലെ ടെലിവിഷൻ നിർമ്മാണം അസാനിപ്പിക്കാൻ ഒരുങ്ങി സാംസംഗ്

samsung

കൊറിയൻ ഇലക്ട്രോണിക്സ് ഭീമന്മാരായ സാംസംഗ് ഇന്ത്യയിലെ ടെലിവിഷന്‍ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി സൂചന. കൂടുതൽ യൂണിറ്റുകള്‍ വിയറ്റ്‌നാമില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് കമ്ബനി പദ്ധതിയിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ടെലിവിഷന്‍ പാനല്‍ നിര്‍മ്മാണത്തിനാവശ്യമായ ഉത്പ്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് സാംസങിന്റെ ഈ തീരുമാനം എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

സാംസംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉല്‍പ്പാദന കേന്ദ്രങ്ങളിലൊന്നാണ് വിയറ്റ്‌നാം. മൊബീല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ പ്രധാന ഉല്‍പ്പാദന ഹബ്ബെന്ന നിലയ്ക്കാണ് വിയറ്റ്‌നാമിനെ സാംസംഗ് ഉപയോഗപ്പെടുത്തുന്നത്.

ക്രമേണ ഉദ്പാദനം കുറച്ച്‌ നിര്‍മാണം തന്നെ നിര്‍ത്തലാക്കാനാണ് കമ്ബനി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലിവിഷന്‍ നിര്‍മിക്കുന്നത് ചെന്നൈയിലെ ഫാക്ടറിയിലാണ്. നിര്‍മാണം നിർത്തുന്ന തീരുമാനം ഔദ്യോഗികമായി എടുത്തിട്ടില്ലെന്നാണ് കമ്ബനി വക്താവ് അറിയിച്ചിരിക്കുന്നത്.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം രാജ്യത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച കാര്യം അറിയിച്ച്‌ മാസങ്ങള്‍ക്കകമാണ് ഇങ്ങനൊരു വാര്‍ത്ത റിപ്പോർട്ട് ചെയ്യുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW