Thursday, September 06, 2018 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 10.35 AM

ഇത് താന്‍ട്ര കേരള പോലീസ്, ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചവരെ സന്തോഷിപ്പിക്കുന്ന നടപടിയുമായി നിയമപാലകര്‍

uploads/news/2018/09/246375/helmet.jpg

കോഴിക്കൊട്‌: ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഒാടിക്കുന്നവരെ പോലീസ് പിടികൂടുന്നത് ഒരു സ്ഥിരം സംഭവമാണ്. പിടികൂടുകയും പിഴയീടാക്കുകയും ചെയ്യും. എന്നാല്‍ കോഴിക്കോട് സിറ്റി പോലിസ് കഴിഞ്ഞ ദിവസം നിയമ ലംഘകരെ പിടികൂടി പിഴയടപ്പിച്ചത് വ്യത്യസ്ത രീതിയിലാണ്. ഹെല്‍മെറ്റില്ലാത്തവര്‍ക്ക് പുതിയൊരെണ്ണം സൗജന്യമായി നല്‍കിയിരിക്കുകയാണ് സിറ്റി പോലീസ്.

നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യം പോലീസിന്റെ ഉപദേശമാണ്. പിന്നെ പിഴ അടപ്പിക്കല്‍. അതിനും ശേഷം പോകാന്‍ ഒരുങ്ങുമ്പോളായിരുന്നു മറ്റൊരു ട്വിസ്റ്റ്. പുതിയ ഹെല്‍മറ്റ് വച്ചിട്ട് പോയാല്‍ മതിയെന്ന് പോലീസ്. അതിന്റെ കാശും കൊടുക്കണമെല്ലോ എന്ന് ആശങ്കപ്പെടുന്നവരും ചുരുക്കമല്ല. എന്നാല്‍ അവിടെയാണ് യഥാര്‍ത്ഥ ട്വിസ്റ്റ്. ഹെല്‍മെറ്റ് സൗജന്യമായാണ് നിയമ പാലകര്‍ നല്‍കുന്നത്.

ഇത്തരമൊരു നടപടി അത്ഭുതപ്പെടുത്തിയെന്നാണ് പിഴയടച്ചവര്‍ പറയുന്നത്. പോലീസ് പിഴയടപ്പിച്ചതിന് ചിലര്‍ സന്തോഷിക്കുന്നത് ഇത് ആദ്യമായിട്ടാവും.

Ads by Google
Thursday 06 Sep 2018 10.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW