ഭോപ്പാല്‍/പട്ന/വരണാസി: പട്ടികജാതി/പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള നിയമം ശക്തമാക്കി ഭേദഗതി കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുരോഗമിക്കുന്ന ഭാരത് ബന്ദില്‍ പരക്കേ അക്രമം. ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ബന്ദ് ഏറ്റവും ശക്തം. 35 മുന്നോക്ക സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംഘര്‍ഷ സാധ്യത പരിഗണിച്ച് പലയിടത്തും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ എട്ട് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഭിന്ദ് ജില്ലയിലെ സ്കൂളുകള്‍ എല്ലാം അടച്ചു. ഇന്‍ഡോറില്‍ സ്വകാര്യ സ്കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം അധികൃതര്‍ നേരത്തെ അവധി പ്രഖ്യാപിച്ചു. പെട്രോള്‍ പമ്പുകള്‍ അടഞ്ഞുകിടക്കുകയാണ്. സുരക്ഷാകാരണങ്ങളാല്‍ പമ്പുകള്‍ അടച്ചിടുമെന്ന് മധ്യപ്രദേശ് പെട്രോള്‍ പമ്പ് ഓണേഴ്സ് അസോസിയേഷന് വ്യക്തമാക്കിയിരുന്നു.
#Bihar: Protesters set fire to tyres in Mokama (pic 1) and block road (pic 3) in Badh during #BharatBandh protests. pic.twitter.com/RRUbZlMxRs— ANI (@ANI) September 6, 2018
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് 34 കമ്പനി സ്പെഷ്യല്‍ ആയുധ സേനയയെ ആണ് വിവിധ ജില്ലകളില്‍ വിന്യസിച്ചിരിക്കുന്നത്. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ അതീവ ജാഗ്രതയിലാണ് പോലീസ്. ഏപ്രില്‍ രണ്ടിന് ഇവിടെ പിന്നാക്ക വിഭാഗങ്ങള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.
ഉത്തര്‍പ്രദേശിലും ഭാരത് ബന്ദ് ശക്തമാണ്. ബിഹാറിലും മുന്നോക്ക വിഭാഗങ്ങള്‍ നിയമഭേദഗതിക്കെതിരെ തെരുവില്‍ ഇറങ്ങിയിരിക്കുന്നു. പലയിടത്തും ട്രെയിനുകളും റോഡുകളും തടഞ്ഞിരിക്കുകയാണ്. ബിഹാറില്‍ നിന്നും ഝാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ബസ് ഗതാഗതം പോലും തടസ്സപ്പെട്ടിരിക്കുകയാണ്.
#BharatBandh protests: Protesters stop train in Darbhanga (pic 1) and Munger's Masudan (pic 2). The nationwide bandh has been called by various organisations against amendments in SC/ST Act. pic.twitter.com/aozyb20anD— ANI (@ANI) September 6, 2018