Friday, September 21, 2018 Last Updated 6 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 10.15 AM

നേട്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 135 പോയന്റ് നേട്ടത്തില്‍

stock market

മുംബൈ: ഒരാഴ്ച്ചത്തെ നഷ്ടത്തിന് ശേഷം ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. സെന്‍സെക്‌സ് 135.44 പോയന്റ് ഉയര്‍ന്ന് 38,138.75ല്‍ എത്തുകയും ദേശീയ സൂചികയായ നിഫ്റ്റി 29.80 നേട്ടത്തില്‍ 11,504.05 പോയന്റിലെത്തുകയും ചെയ്തു.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 886 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 423 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ഹുഡ്‌കോ, ഗ്രാന്യൂള്‍സ് ലിമിറ്റഡ്, ആദിത്യ ബിര്‍ല ഫാഷന്‍, എയ്‌റോബിന്ദോ ഫാര്‍മസ്യൂട്ടിക്കല്‍സ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, സീ എന്റര്‍ടെയിന്‍മെന്റ്, നാഷണല്‍ അലൂമിനി, ഭാരത് ഇലക്ട്രോണിക്‌സ്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW