Thursday, June 20, 2019 Last Updated 52 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 10.00 AM

സെക്‌സ് സെര്‍ച്ചിങ്, കളികള്‍, മരണം, പുല്ലു തെളിക്കാന്‍ ആടുകള്‍... ഗൂഗിളില്‍ നിങ്ങളറിയേണ്ട ചില ‘രഹസ്യങ്ങള്‍’

uploads/news/2018/09/246370/office-gog.jpg

ലോകത്തെ ഏറ്റവും വലിയ ബിസിനസ് സ്ഥാപനങ്ങളില്‍ ഒന്നും മുന്‍നിര സെര്‍ച്ച് എന്‍ജിനുമായ ഗൂഗിള്‍ 20-ാം പിറന്നാള്‍ ആഘോഷിച്ചു. ഇരുപതു കൊല്ലം കൊണ്ട് ഈ കമ്പനി നേടിയിരിക്കുന്നത് ധനം മാത്രമല്ല, ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ശരിയായ സ്വഭാവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടെയാണ്. ഇന്റര്‍നെറ്റിനെ നിര്‍വചിക്കുന്ന കമ്പനിയായി തീരുന്നതിനു മുന്‍പ് ഗൂഗിള്‍, അതു തുടങ്ങിയ ലാറി പേജിന്റെയും, സെര്‍ഗായ് ബ്രിന്നിന്റെയും പഠനസമയത്തെ പ്രൊജക്ടായിരുന്നു. അവര്‍ 1995-ല്‍ സ്റ്റാന്‍ഫെഡ് യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാര്‍ഥികളായിരുന്നു. ഇന്റര്‍നെറ്റിന്റെ ഗണിതശാസ്ത്രപരമായ സ്വഭാവത്തെക്കുറിച്ച് ആരായുകയും അത് അവരുടെ പഠനത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമാക്കുകയും ചെയ്തു. അതിനടുത്ത വര്‍ഷം അവര്‍ ഗൂഗിളിന്റെ ആദിമരൂപമായ google.stanford.edu അവതരിപ്പിച്ചു. തുടര്‍ന്ന് 1998, സെപ്റ്റംബര്‍ 4ന് ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന ഗൂഗിള്‍ പിറന്നു. പലര്‍ക്കും ഗൂഗിളിനെപ്പറ്റി കുറെ കാര്യങ്ങള്‍ അറിയാം. എന്നാല്‍ അത്രയധികം അറിയാത്ത ചില കാര്യങ്ങള്‍ മനസ്സിലാക്കാം...

* ഗൂഗിള്‍ എന്ന പേര് എങ്ങനെ വന്നു - ഗണിതശാസ്ത്രത്തില്‍ നിന്നുള്ള ഒരു പദമായ googol എന്ന പദത്തില്‍ നിന്നാണ് ഗൂഗിള്‍ (ഗൂഗ്ള്‍ എന്നാണ് ശരിക്കുള്ള ഉച്ചാരണം) എന്ന വാക്കുണ്ടാകുന്നത്. ഒന്നിനു ശേഷം 100 പൂജ്യം വരുന്ന സംഖ്യയ്ക്കു നല്‍കിയിരിക്കുന്ന പേരാണിത്. തങ്ങള്‍ തുടങ്ങുന്ന സെര്‍ച് എന്‍ജിന്‍ അത്രയധികം വിവരം കൊണ്ടുവരുമെന്ന് കാണിക്കാനാണ് ഈ പേര് ഉപയോഗിച്ചത്.

* ഗൂഗിള്‍ ഇമേജസില്‍ ഒളിഞ്ഞിരിക്കുന്ന ഗെയിം - Atari Breakout എന്നു സെര്‍ച് ചെയ്യൂ. ഓഫിസ് പണി ചെയ്തു മടുത്തിരിക്കുമ്പോള്‍ കളിക്കാവുന്ന ഒരു ഗെയിമാണിത്.

* ഗൂഗിളില്‍ ജോലി നേടാന്‍ സെര്‍ച്ച് ചെയ്യാം - Foo.bar എന്നറിയപ്പെടുന്ന രഹസ്യ വെബ് ടൂളിലൂടെ അവര്‍ തങ്ങളുടെ ഭാവി ജോലിക്കാരെ കണ്ടെത്തുന്നു. കോഡിങും സോഫ്റ്റ്വെയര്‍ സംബന്ധമായ കാര്യങ്ങളും എപ്പോഴും അന്വേഷിക്കുന്നയാളെ ഗൂഗിള്‍ ശ്രദ്ധിക്കും. പൈതണ്‍, ജാവാ തുടങ്ങിയ സോഫ്റ്റ്വെയര്‍ ഭാഷകളെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുമ്പോള്‍ ഗൂഗിള്‍ ശ്രദ്ധിക്കും. ചിലപ്പോള്‍ നിങ്ങളന്വേഷിക്കുന്ന ഉത്തരവുമായി എത്തുന്ന പേജിന്റെ കൂട ഒരു ചോദ്യവും ചോദിക്കും- നിങ്ങള്‍ ഞങ്ങളുടെ ഭാഷയാണ് സംസാരിക്കുന്നത്. ഒരു വെല്ലുവിളി ഏറ്റെടുക്കുന്നോ? ('You're speaking our language. Up for a challenge?') നിങ്ങള്‍ക്ക് അതു സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. സ്വീകരിച്ച് 'I want to play'യില്‍ ക്ലിക്കു ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് കമ്പനി ധാരാളം കോഡിങ് വെല്ലുവിളികള്‍ ഇട്ടു തരും. പല ലെവലുകളുണ്ട് ഇതിന്. ദിവസങ്ങള്‍ നീളുന്ന പ്രോബ്ലം സോള്‍വിങ് നടത്തണം. ഗൂഗിളിന്റെ പ്രോബ്ലം സോള്‍വ് ചെയ്താല്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗൂഗിളിലെ ജോലി ആയിരിക്കും.

* ലോകത്തെ ആദ്യ സെര്‍ച്ച് എന്‍ജിന്‍ - ഗൂഗിള്‍ വരുമ്പോള്‍ അള്‍ട്ടാവിസ്റ്റാ, ആസ്‌ക്ജീവ്സ്, യാഹു തുടങ്ങി പല സെര്‍ച് എന്‍ജിനുകളും ഉണ്ടായിരുന്നു. എന്നാല്‍, ഗൂഗിളിന്റെ സെര്‍ച്ച് മികച്ചതായിരുന്നു. ഇന്ന്, 91 ശതമാനം സെര്‍ച്ചുകളും കൈകാര്യം ചെയ്യുന്നത് ഗൂഗിളാണ്.

* ജോലിക്കാര്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് സഹായധനം - ഗൂഗിളില്‍ ജോലിയിലായിരിക്കുമ്പോള്‍ മരിക്കുന്നവരുടെ കുടുംബത്തിന് ജോലിക്കാരനു ലഭിച്ചിരുന്നതിന്റെ പകുതി ശമ്പളം ഗൂഗിള്‍ പത്തു വര്‍ഷത്തേക്കു ലഭിക്കും.

* തര്‍ജ്ജമ - ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ സിംബലുകള്‍ വരച്ചാല്‍ പോലും അത് തര്‍ജ്ജമ ചെയ്തു തരും.

* ലോകത്തെവിടെയും അന്വേഷണാര്‍ഥം സഞ്ചരിക്കാം - ഗൂഗിള്‍ സ്‌കൈ ഉപയോഗിച്ചാല്‍ കംപ്യൂട്ടര്‍ സ്‌ക്രീനിനു മുന്നിലിരുന്ന് ആകാശ സഞ്ചാരം പോലും നടത്താം. ഇതിനെ പ്രപഞ്ചത്തിന്റെ ഗൂഗിള്‍ മാപ്സ് എന്നാണ് വിളിക്കുന്നത്. ഹബ്ള്‍ ടെലസ്‌കോപ്പിന്റെയും നാസയുടെ സാറ്റ്ലൈറ്റുകളില്‍ നിന്നുള്ള ചിത്രങ്ങളും ഉപയോഗിച്ചാണ് ഗൂഗിള്‍ നിങ്ങളെ ലോകം ചുറ്റിക്കുന്നത്.

* നിങ്ങളുടെ ഓരോ ചലനവും അറിയുന്നു - ഗൂഗിളിന് നിങ്ങളുടെ മേല്‍ ഒരു കണ്ണുണ്ടായിരിക്കും. ആന്‍ഡ്രോയിഡിലും ഐഫോണിലുമുള്ള ഗൂഗിള്‍ സര്‍വീസസ് നിങ്ങളുടെ ലൊക്കേഷന്‍ ഡേറ്റ എപ്പോഴും ശേഖരിച്ചുകൊണ്ടിരിക്കും. നിങ്ങള്‍ പ്രൈവസി സെറ്റിങ്സ് ഉപയോഗിക്കുന്നുണ്ടെങ്കിലും നിങ്ങള്‍ക്ക് ഗൂഗിളിന്റെ ട്രാക്കിങ് തടയാനാവില്ല. ഉദാഹരണത്തിന് നിങ്ങള്‍ ഗൂഗിള്‍ മാപ്സ് തുറക്കുന്നുവെന്നിരിക്കട്ടെ. തുറക്കുമ്പോഴെ ലൊക്കേഷന്റെ ഒരു സ്നാപ്ഷോട്ട് ഗൂഗിളിന്റെ സെര്‍വറിലേക്കു പോകും. ആന്‍ഡ്രോയിഡിലെ ഓട്ടോമാറ്റിക് വെതര്‍ അപ്ഡേറ്റ്സ് നിങ്ങള്‍ ഏകദേശം എവിടെ നില്‍ക്കുന്നുവെന്നും പറഞ്ഞു കൊടുക്കും.

* സെക്‌സ് സെര്‍ച്ചിങ് - ജനങ്ങള്‍ അവരുടെ ആഴമേറിയ ലൈംഗിക അരക്ഷിതാവസ്ഥ പോലും ഗൂഗിളിനോടു വെളിപ്പെടുത്തുന്നുണ്ട്. ഗൂഗിളിന്റെ സെര്‍ച് ബാറില്‍ എല്ലാത്തരം ചോദ്യങ്ങളും ചോദിക്കും. വാര്‍ത്തയും മറ്റുമൊക്കെയാണ് പ്രധാന അന്വേഷണങ്ങളെങ്കിലും തങ്ങള്‍ക്കു വന്നിരിക്കുന്ന രോഗങ്ങളെക്കുറിച്ചും വഷളാകുന്ന കുടുംബ ബന്ധത്തെക്കുറിച്ചുമൊക്കെ അന്വേഷിക്കും. പങ്കാളി സംസാരിക്കാന്‍ വൈമുഖ്യം കാണിക്കുന്നവതിനെക്കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണത്തെക്കാള്‍ 16 മടങ്ങു കൂടുതലാണത്രെ പങ്കാളിക്ക് ലൈംഗികതയില്‍ താത്പര്യമില്ലാത്തത് എന്തെന്ന് ആരായുന്നവരുടെ എണ്ണം.

* പുല്ലു തെളിക്കാന്‍ ആടുകള്‍ - കാലിഫോര്‍ണിയയിലെ ഗൂഗിളിന്റെ ആസ്ഥാനമായ മൗണ്ടന്‍ വ്യൂ ഇരിക്കുന്നത് വലിയൊരു പ്ലോട്ടിലാണ്. ഇവിടെ പുല്ലു വളര്‍ന്നപ്പോള്‍ വിശന്നു നിന്ന 200 ആടുകളെ അഴിച്ചു വിട്ടാണ് ഈ പ്രശ്‌നം പരിഹരിച്ചത്. യന്ത്രങ്ങളുണ്ടാക്കുന്ന കാര്‍ബണ്‍ കുറയ്ക്കാനും ശബ്ദമലിനീകരണം ഒഴിവാക്കാനുമാണ് ആടുകളെ കൊണ്ടു വന്നത്. ആടുകള്‍ ഒരാഴ്ച ഗൂഗിളിന്റെ കോമ്പൗണ്ടില്‍ ചിലവഴിച്ചാണ് പുല്ലെല്ലാം തിന്നു തീര്‍ത്തു കൊടുത്തത്. യന്ത്രം കൊണ്ട് അരിയുന്ന അത്ര പണം തന്നെയാണ് തങ്ങള്‍ ഇതിനായി ചിലവഴിച്ചതെന്നും കമ്പനി സാക്ഷ്യപ്പെടുത്തുന്നു.

Ads by Google
Thursday 06 Sep 2018 10.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW