Thursday, January 03, 2019 Last Updated 44 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 09.58 AM

സല്‍മാന്‍ ഖാനെ വിവാഹം കഴിക്കണം; മാനസീകനില തകരാറിലായ പെണ്‍കുട്ടി ഒളിച്ചോടി മുംബൈയിലെത്തി

Salman Khan

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ വിവാഹം കഴിക്കുന്നതിനായി ഉത്തരാണ്ഡില്‍ നിന്നും യുവതി ഒളിച്ചോടി മുംബൈയിലെത്തി. യുവതിയുടെ മാനസീക നിലയ്ക്ക് തകരാറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ഓഗസ്റ്റ് 11നാണ് 24കാരിയായ യുവതി വീടുവിട്ടി ഇറങ്ങിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുംബൈയില്‍ എത്തിയതിന് ശേഷം യുവതി നേരെ പോയത് ഖാന്‍ താമസിക്കുന്ന ബാന്ദ്രയിലെ ഗ്യാലക്‌സി അപ്പാര്‍ട്ടുമെന്റിലേക്കായിരുന്നു. എന്നാല്‍ പുറത്തുനിന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കടക്കുന്നത് തടയുകയായിരുന്നു.

പിന്നീട്, ഈസ്റ്റേണ്‍ ഫ്രീവേയിലുടെ പാലത്തിലേക്ക് പെണ്‍കുട്ടി അലക്ഷ്യമായി പോകുന്നത് കണ്ട ചിലര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സെവ്‌റി പോലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുക്കുകയും വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തുവെന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നാരായണ്‍ തര്‍ക്കുണ്ടെ മാധ്യമങ്ങളോട് പറഞ്ഞു.

ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി മാനസീക നില തകരാറിലായതായി കണ്ടെത്തിയത്. ഇവര്‍ പറഞ്ഞത് അനുസരിച്ച് ചില ഫോണ്‍ നമ്പര്‍ കണ്ടെത്തി വിളിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് ഓഗസ്റ്റ് മാസം 29ന് പുറത്തിറങ്ങിയെന്നാണ് സൂചന.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW