Monday, July 01, 2019 Last Updated 44 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 09.41 AM

സി.പി.എം സീറ്റിനു ശ്രമിച്ചു; ഇപ്പോള്‍ സി.പി.ഐയും ബി.ജെ.പിയും നോക്കുന്നു; പിന്നീട് കോണ്‍ഗ്രസിലേക്ക് പോകും, എന്നാല്‍ തനിക്ക് താത്പര്യം മുസ്ലീംലീഗ്; സ്ഥാനാര്‍ത്ഥി വാര്‍ത്തകളോട് മുരളി തുമ്മാരുകുടിയുടെ പ്രതികണം ഇങ്ങനെ

face book post

കൊച്ചി: യു.എന്നില്‍ ദുരന്ത നിവാരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി ബി.ജ.പി സ്ഥാനാര്‍ത്ഥിയാകുന്നു എന്നാണ് ആദ്യം വാര്‍ത്ത വന്നത്. എന്നാല്‍ പിന്നീട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി മുരളി തുമ്മാരുകുടിയാണെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സി.പി.എമ്മില്‍ സീറ്റില്ലെന്നും തുടര്‍ന്ന് സി.പി.ഐയില്‍ വേണമെങ്കില്‍ ഒരുകൈ നോക്കാം എന്ന വിധത്തിലും വാര്‍ത്ത എത്തി.

തുമ്മാരുകുടി സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പുകള്‍ പുസ്തകമാക്കിയതോടെ എം.ടി രണ്ടാമന്‍ എന്ന് പരിഹസിക്കുന്നവരുമുണ്ട്. ഇപ്പോള്‍ തന്നെ വിഷയമാക്കിയുള്ള പ്രചരണത്തിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എം.ടി രണ്ടാമന്‍ സി.പി.എം സീറ്റിന് വേണ്ടി ശ്രമിച്ച് പരാജയപ്പെട്ടു എന്നാണ് ഒരു വാര്‍ത്താ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ സി.പി.ഐയും ബി.ജെ.പിയും നോക്കുന്നു. ഇനി അതും പരാജയപ്പെട്ടാല്‍, അയാള്‍ കോണ്‍ഗ്രസിലേക്ക് പോകും. എന്റെ അടുത്ത സുഹൃത്തുക്കള്‍ക്കറിയാവുന്നത് പോലെ ദുരന്ത ലഘൂകരണത്തിലെ വിദഗ്ധന്‍ എന്ന നിലയില്‍ എന്റെ യഥാര്‍ത്ഥ താത്പര്യം മുസ്ലീം ലീഗിലാണ്. കാരണം, ലീഗില്‍ ഒരു സീറ്റ് കിട്ടിയാല്‍ വിജയം ഉറപ്പാണ്. ഇപ്പോള്‍ ഞാന്‍ വയനാട്ടിലെ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയാണ്. അടുത്ത ഒരു മാസത്തേക്ക് ഈ മേഖലയില്‍ തന്നെയായിരിക്കും ജോലി. അതുകൊണ്ട് രാഷ്ട്രീയ പ്രചാരണവും കണക്കുകൂട്ടലുമൊക്കെ പിന്നീടാവാം.- തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചു.

Ads by Google
Thursday 06 Sep 2018 09.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW