Sunday, June 23, 2019 Last Updated 13 Min 41 Sec ago English Edition
Todays E paper
Ads by Google
ആര്‍. സുരേഷ്
Thursday 06 Sep 2018 09.25 AM

ഗുണഭോക്താക്കളില്‍ പലര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ഇല്ല ; 10,000 രൂപയുടെ ധനസഹായം ഇതുവരെ കിട്ടിയത് മൂന്ന് ലക്ഷം കുടുംബങ്ങള്‍ക്ക്

uploads/news/2018/09/246363/flood.jpg

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമായി പ്രഖ്യാപിച്ച 10,000 രൂപയുടെ ധനസഹായം ഇതുവരെ വിതരണം ചെയ്തതു മൂന്നുലക്ഷത്തില്‍പ്പരം കുടുംബങ്ങള്‍ക്ക്. മൊത്തം അഞ്ചുലക്ഷം കുടുംബങ്ങള്‍ക്കാണ് ധനഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സഹായം ലഭിച്ചവരുടെ പൂര്‍ണവിവരങ്ങള്‍ രണ്ടുദിവസത്തിനുള്ളില്‍ കേരള ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്‌െസെറ്റില്‍ പ്രസിദ്ധീകരിക്കുമെന്നു റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ മംഗളത്തോട് പറഞ്ഞു. ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു വീടുകളില്‍ മടങ്ങിയെത്തുമ്പോള്‍ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള അടിയന്തര സഹായമായാണ് 10,000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചത്.

പലരും ക്യാമ്പുകളില്‍നിന്നു പോയതാണ് സഹായവിതരണം െവെകാന്‍ കാരണമായത്. ഓണാവധി കഴിഞ്ഞ് ബാങ്കുകള്‍ തുറന്നാലുടന്‍ തുക ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഇത് പൂര്‍ത്തിയാക്കാനായിട്ടില്ല. ദുരിതബാധിതര്‍ക്ക് നല്‍കേണ്ട സഹായത്തിന് വേണ്ട ഫണ്ട് ധനവകുപ്പ് നല്‍കിയിട്ടുണ്ട്. സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് സഹായ വിതരണം െവെകുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഗുണഭോക്താക്കളില്‍ പലര്‍ക്കും ബാങ്ക് അക്കൗണ്ടുകളില്ലാത്തതു തിരിച്ചടിയാണ്. പലര്‍ക്കും പ്രളയത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടു. ക്യാമ്പുകളില്‍നിന്നും പലരും തിരിച്ചുപോയതു ബന്ധുക്കളുടെയും മറ്റും വീടുകളിലേക്കാണ്. അത്തരക്കാരുടെ വിവരശേഖരണം ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ തെറ്റുപറ്റാതിരിക്കാനുള്ള കര്‍ശനമായ ശ്രമമാണു നടത്തുന്നത്. വിശദാംശങ്ങള്‍ കൃത്യമായി പരിശോധിച്ചശേഷമേ തുക വിതരണം ചെയ്യാന്‍ കഴിയുകയുള്ളു. വില്ലേജ് തലത്തില്‍ത്തന്നെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനുള്ള ജീവനക്കാരുടെ കുറവും ആനുകൂല്യവിതരണത്തെ ബാധിക്കുന്നുണ്ട്. കൂടുതല്‍ ആളുകളെ വിവരശേഖരണത്തിനായി നിയോഗിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അതിനിടെ, ആനുകൂല്യവിതരണം കാര്യക്ഷമമായി നടക്കാത്തതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നു.

കേരളത്തെ മൂന്ന് ഘട്ടമായി ബാധിച്ച ദുരന്തത്തില്‍ മൂന്നുതവണയും സഹായം പ്രഖ്യാപിച്ചിട്ടും ഒന്നും കാര്യക്ഷമമായി വിതരണം ചെയ്തിട്ടില്ലെന്ന് പ്രസ്€ബിന്റെ ''പ്രളയാനന്തര കേരളം'' എന്ന മുഖാമുഖം പരിപാടിയില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു. ആനുകൂല്യം നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌െസെറ്റില്‍ പ്രസിദ്ധീകരിക്കണം. ക്യാമ്പ് വിടുന്നവര്‍ക്ക് 22 ഇനങ്ങള്‍ അടങ്ങുന്ന കിറ്റുകള്‍ നല്‍കുമെന്ന് പറഞ്ഞിട്ട് അതും കൊടുക്കുന്നില്ലെന്നും പലയിടത്തും പത്തിനങ്ങള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
ആര്‍. സുരേഷ്
Thursday 06 Sep 2018 09.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW