Sunday, November 18, 2018 Last Updated 7 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 09.23 AM

ശക്തമായ ഭൂചലനം, ഒരാള്‍ മരിച്ചു, 32 പേരെ കാണാതായി; റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത് 6.7 തീവ്രത

earthquake

ടോക്യോ: ശക്തമായ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു, 32 പേരെ കാണാതായി. ജപ്പാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഹൊകായ്ഡിയോയിലെ കിഴക്കന്‍ ദ്വീപുകളിലാണ് ശക്തമായ ഭൂചലനം ഉണ്ടാക്കിയത്. ജപ്പാനിലെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഭൂമികുലുക്കത്തെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. അറ്റ്‌സുമാ ടൗണിന് സമീപവും മണ്ണിടിച്ചില്‍ ഉണ്ടായി. ശക്തമായ ഭൂചലനം അനുഭവപ്പെട്ടതോടെ ദ്വീപിലെ വൈദ്യുതി വിഛേദിക്കപ്പെട്ടു. ഫോസില്‍ ഇന്ദന-ഫയര്‍ പവര്‍ പ്ലാന്റ്‌സിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

ഇപ്പോഴും 2.95 മില്യണ്‍ വാടുകളിലെ വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ല. ദ്വീപിലൂടെയുള്ള ട്രെയിന്‍ ഗതാഗതവും പൂര്‍ണമായും നിര്‍ത്തിവെച്ചു. വാണിജ്യ കേന്ദ്രങ്ങള്‍ എല്ലാം തന്നെ അടഞ്ഞു കിടക്കുകയാണെന്നും വിവരമുണ്ട്.

Ads by Google
Thursday 06 Sep 2018 09.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW