Thursday, September 06, 2018 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 08.43 AM

ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഇന്ധനം വാങ്ങാന്‍ കെഎസ്ആര്‍ടിസി; ട്രിപ്പ് മുടക്കാതെയുള്ള അനിശ്ചിതകാല സമരവുമായി തൊഴിലാളി യൂണിയന്‍

KSRTC

തിരുവനന്തപുരം:മാനേമെന്റിന്റെ തൊഴിലാളി വിരുദ്ധത, ജനവിരുദ്ധ നയങ്ങളെക്കെതിരെ കെഎസ്ആര്‍ടിസി ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യമത്തില്‍ ഇന്നു മുതല്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം.

സര്‍വീസുകള്‍ തടസപ്പെടുത്താത്ത തരത്തിലാണ് സമരം. അനുകൂല നടപടിയില്ലെങ്കില്‍ ഒരാഴ്ച്ചക്കുള്ളില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. തിരുവനന്തപുരത്ത് ചീഫ് ഓഫീസിന് മുന്നിലാണ് പ്രതിഷേധം ഒരുക്കിയിരിക്കുന്നത്.

കുടിശ്ശിക അടക്കാത്തതിനാല്‍ ഇന്ധനകമ്പനികള്‍ വിതരണം നിര്‍ത്തിയതോടെ കെഎസ്ആര്‍ടിസിയില്‍ ഇന്ധനക്ഷാമം രൂക്ഷമാകുകയും ഇതോടെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി പ്രതിസന്ധിക്ക് പരിഹാരം കാണുവാനുമാണ് കെഎസ്ആര്‍ടിസി ശ്രമിച്ചിരുന്നത്. ഇതോടെ യാത്രക്കാരില്‍ നിന്നടക്കം വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. ഇതേത്തുടര്‍ന്ന് മുന്‍കാലങ്ങളില്‍ വാങ്ങിയ അളവില്‍ ഇന്ധനം വാങ്ങുന്നതിന് തീരുമാനിച്ചതായി എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനത്തില്‍ നിന്ന് മാസശമ്പളവിതരണത്തിനായി രണ്ട് കോടി രൂപ മാറ്റിവക്കുന്ന പതിവുണ്ട്. അതില്‍ നിന്ന് പണം കടമെടുത്ത് ഡീസല്‍ വാങ്ങാനാണ് തീരുമാനമെന്നും തച്ചങ്കരി അറിയിച്ചു. ഇത്തരത്തിലുള്ള കെ.എസ്.ആര്‍.ടിസി.യുടെ അശാസ്ത്രീമായ പുനരുദ്ധാരണ നടപടികളില്‍ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW