വണ്ടിപ്പെരിയാര്‍: ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ റാഗിങ്ങിനിരയാക്കിയ സംഭവത്തില്‍ ഗവ. പോളിടെക്നിക് കോളേജ് വാര്‍ഡനും മൂന്നു വിദ്യാര്‍ത്ഥിനികള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ആക്രമണത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയിലായതോടെയാണ് റാഗിങ് വിവരം പുറത്തറിഞ്ഞത്.
വാര്ഡന് ഗിരിജ(40), വിദ്യാര്‍ത്ഥിനികളായ ഗ്രീഷ്മ(22), ശ്രീലക്ഷ്മി(22), ഹരിക്കുട്ടി(21) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹോസ്റ്റലില്‍ വെച്ച് ശാരീരികവും മാനസികവുമായ പീഡിപ്പിച്ചുവെന്ന് ഇരയായ ആലപ്പുഴ സ്വദേശിനി മൊഴി നല്കി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തപ്പറ്റി അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ ചുമതലപ്പെടുത്തിയതായി പോളിടെക്നിക് പ്രിന്‍സിപ്പല്‍ അറിയിച്ചു.