Wednesday, April 24, 2019 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 07.40 AM

ദുബായ് ന്യൂയോര്‍ക്ക് വിമാനത്തില്‍ യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം; 19 പേര്‍ക്ക് ഗുരുതര രോഗമെന്ന് സംശയം

uploads/news/2018/09/246352/emirates.jpg

ന്യൂയോര്‍ക്ക്: ദുബായില്‍ നിന്നും ന്യൂയോര്‍ക്കിലെത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം. 521 യാത്രക്കാരുമായി ദുബായില്‍ നിന്നും ന്യൂയോര്‍ക്കിലെ ജോണ്‍.എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എമിറേറ്റ്‌സ് ഫ്‌ളൈറ്റ് 203 എയര്‍ബസ് എ-388 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് അസ്വസ്ഥ്യമനുഭവപ്പെട്ടത്.

19ഓളം യാത്രക്കാര്‍ക്ക് ഫ്‌ളൂവിന്റെ ലക്ഷണങ്ങളാണ് കാണിച്ചത്. ഇതില്‍ ഒന്‍പത് പേര്‍ ചികിത്സ നിഷേധിച്ചു. ദുബായില്‍ നിന്നും സൗദിയില്‍ ഇറങ്ങിയ ശേഷമാണ് വിമാനം അമേരിക്കയിലേക്ക് പറന്നത്. ഇതില്‍, മക്കയില്‍ നിന്നും കയറിയ യാത്രക്കാര്‍ക്കാണ് ശാരീരിക അസ്വസ്ഥത കാണിച്ചത്.

കടുത്ത പനിയും ചുമയും ഛര്‍ദ്ദിയുമാണ് യാത്രക്കാര്‍ക്ക് അനുഭവപ്പെട്ടത്. അസ്വസ്ഥത കാണിച്ച 100ഓളം യാത്രക്കാര്‍ക്ക് വിമാനത്തില്‍ വച്ചുതന്നെ പ്രാഥമീക ശിശ്രൂഷ നല്‍കി.

അതിരൂക്ഷമായിരുന്നു വിമാനത്തിനുള്ളിലെ അവസ്ഥയെന്ന് രക്ഷപെട്ട യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. മലയാളികളടക്കം നൂറോളം ഇന്ത്യാക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. വൈറ്റ് ഹൗസ് സംഭവത്തെക്കുറിച്ച് ശ്രദ്ധിച്ചുവരികയാണെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW