Tuesday, December 11, 2018 Last Updated 15 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 07.35 AM

സാഫ് കപ്പില്‍ ശ്രീലങ്കയെ ഞെട്ടിച്ച് ഇന്ത്യ, ഗോള്‍കീപ്പറെ പോലും അത്ഭുതപ്പെടുത്തിയ ചാങ്‌തെയുടെ ഗോള്‍ കാണാം

goal

ധാക്ക: സാഫ് കപ്പ ഫുട്‌ബോളില്‍ മിന്നുന്ന തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയുടെ ചുണക്കുട്ടികള്‍ ശ്രീലങ്കയെ കെട്ടുകെട്ടിച്ചു. ഓറഞ്ച് കുപ്പായത്തില്‍ കളംവാണ ഇന്ത്യയ്ക്കായി 35-ാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കരുണിയനാണെ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് 47-ാം മിനിറ്റില്‍ ലാലിയന്‍സ്വാല ചാങ്‌തെ ഇന്ത്യയുടെ ലീഡ് ഉയര്‍ത്തിയ

ചാങ്‌തെ നേടിയ ഗോള്‍ കണ്ട ഞെട്ടലിലാണ് ഫുട്‌ബോള്‍ ആരാധകര്‍. ആ ഗോള്‍ കണ്ടാല്‍ ആരാണെങ്കിലും ഒന്നു സ്തബ്ദരാകും. ശ്രീലങ്കന്‍ ഗോള്‍ കീപ്പറും ഞെട്ടിത്തരിച്ചു നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു ചാങ്‌തെ ശ്രീലങ്കന്‍ വലതുളച്ചത്.

ഇടത് വിംഗില്‍ നിന്നും താരം ബോക്‌സ് ലക്ഷ്യമാക്കി ക്രോസ് ചെയ്തതാവാനേ തരമുള്ളൂ. പക്ഷേ, ഇടങ്കാലില്‍ നിന്ന് പാഞ്ഞ ആ ഷോട്ട് വളഞ്ഞ് ശ്രീലങ്കന്‍ ഗോള്‍ കീപ്പറുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ച് വലയിലേക്ക് പറന്നിറങ്ങുകയായിരുന്നു.

ചാങ്‌തെയുടെ ഗോള്‍ കാണാം....

Ads by Google
Ads by Google
Loading...
TRENDING NOW