Sunday, November 18, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 02.27 AM

ഏബ്രഹാം മാത്യു പെന്തക്കോസ്‌ത്‌ മിഷന്‍ സഭ ചീഫ്‌ പാസ്‌റ്റര്‍

ചെന്നൈ: ദി പെന്തെക്കോസ്‌ത്‌ മിഷന്‍ സഭയുടെ പരമാധ്യക്ഷനായി ചീഫ്‌ പാസ്‌റ്റര്‍ ഏബ്രഹാം മാത്യു , ഡപ്യൂട്ടി ചീഫ്‌ പാസ്‌റ്ററായി പാസ്‌റ്റര്‍ . എം.ടി.തോമസ്‌ എന്നിവര്‍ നിയമിതരായി. അസിസ്‌റ്റന്റ്‌ ഡപ്യൂട്ടി ചീഫ്‌ പാസ്‌റ്ററായി ജി.ജെയം തുടരും. അന്തരിച്ച ചീഫ്‌ പാസ്‌റ്റര്‍ എന്‍. സ്‌റ്റീഫന്റെ ഒഴിവിലേക്കാണ്‌ പാസ്‌റ്റര്‍ ഏബ്രഹാം മാത്യു നിയമിതനായത്‌.
ചീഫ്‌ പാസ്‌റ്ററായി നിയമിതനായ ഏബ്രഹാം മാത്യു ഹരിപ്പാടിനടുത്ത്‌ പള്ളിപ്പാട്‌ ആളൂര്‍ പരേതനായ എ.കെ.മാത്യുവിന്റെയും തങ്കമ്മയുടെയും നാലാമത്തെ മകനാണ്‌. 2015 മുതല്‍ സഭയുടെ ഡപ്യൂട്ടി ചീഫ്‌ പാസ്‌റ്ററായിരുന്നു. ഡപ്യൂട്ടി ചീഫ്‌ പാസ്‌റ്ററായി നിയമിതനായ പാസ്‌റ്റര്‍ എം.ടി.തോമസ്‌ തൃശൂര്‍ ജില്ലയില്‍ ആല്‍പ്പാറ മായാലില്‍ വീട്ടില്‍ പരേതരായ തോമസ്‌ വര്‍ഗീസ്‌ - മറിയാമ്മയുടെയും മൂന്നാമത്തെ മകനാണ്‌. 1973-ല്‍ പെന്തെക്കോസ്‌ത്‌ മിഷന്‍ സഭാ ശുശ്രൂഷകനായി മലേഷ്യാ, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, കൊട്ടാരക്കര, നാഗര്‍കോവില്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. അസിസ്‌റ്റന്റ്‌ ഡപൂട്ടി ചീഫ്‌ പാസ്‌റ്ററായി 2014 മുതല്‍ ചുമതല വഹിക്കുന്ന പാസ്‌റ്റര്‍ ജി.ജെയം ശ്രീലങ്കന്‍ സ്വദേശിയാണ്‌. സഭയുടെ കേരളത്തിലെ ആസ്‌ഥാന മന്ദിരം കൊട്ടാരക്കരയിലും ഇന്ത്യയില്‍ ചെന്നൈ ഇരുമ്പല്ലിയൂരിലും ശ്രീലങ്കയില്‍ മട്ടക്കുളിയിലും അമേരിക്കയില്‍ ന്യൂ യോര്‍ക്കിലുമാണ്‌.

Ads by Google
Thursday 06 Sep 2018 02.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW