Sunday, May 19, 2019 Last Updated 51 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 02.16 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പി.ജി. ഏകജാലകം: ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

ഏകജാലകം വഴിയുള്ള പി.ജി. പ്രവേശനത്തിനുള്ള (2018) ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വകലാശാലാ അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച്‌ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഏഴിന്‌ വൈകീട്ട്‌ 4.30ന്‌ മുമ്പായി അലോട്ട്‌മെന്റ്‌ ലഭിച്ച കോളജില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്‌. ഏഴിനകം ഫീസ്‌ ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കുന്നതാണ്‌.

പരീക്ഷാഫലം

2017 നവംബറില്‍ നടത്തിയ നാല്‌, അവസാന സെമസ്‌റ്റര്‍ എം.എസ്‌.സി. ഫിഷറി ബയോളജി ആന്‍ഡ്‌ അക്വാകള്‍ച്ചര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2018 മാര്‍ച്ചില്‍ സ്‌കൂള്‍ ഓഫ്‌ ബിഹേവിയറല്‍ സയന്‍സസില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.ഫില്‍ സ്‌പെഷല്‍ എജ്യൂക്കേഷന്‍ റീഹാബിലിറ്റേഷന്‍ സയന്‍സസ്‌ (സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2018 ജൂലൈയില്‍ സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സസില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി. കെമിസ്‌ട്രി (ഇന്‍ ഓര്‍ഗാനിക്‌, ഓര്‍ഗാനിക്‌, ഫിസിക്കല്‍ പോളിമര്‍)(സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

ജെ.ആര്‍.എഫ്‌. സീറ്റൊഴിവ്‌

ഇന്റര്‍നാഷണല്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ്‌ ആന്‍ഡ്‌ നാനോടെക്‌നോളജി (ഐ.ഐ.യു.സി.എന്‍.എന്‍.)ല്‍ ഡി.ആര്‍.ഡി.ഒ. പ്രോജക്‌ടില്‍ ജെ.ആര്‍.എഫ്‌. ഒഴിവുണ്ട്‌. 15 ദിവസത്തിനകം അപേക്ഷ നല്‍കേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481 - 2731669, 9400552374

ബി.എല്‍.ഐ.എസ്‌.സി./ബി.പി.എഡ്‌. ഏകജാലകം: ഒന്നാം പ്രത്യേക അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

ഏകജാലകം വഴിയുള്ള ബി.എല്‍.ഐ.എസ്‌.സി./ബി.പി.എഡ്‌. പ്രവേശനത്തിനുള്ള (2018) പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. ഒന്നാം പ്രത്യേക അലോട്ട്‌മെന്റ്‌ ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വകലാശാലാ അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച്‌ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം സെപ്‌റ്റംബര്‍ ആറിന്‌ വൈകീട്ട്‌ 4.30ന്‌ മുമ്പായി അലോട്ട്‌മെന്റ്‌ ലഭിച്ച കോളജില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്‌. സെപ്‌റ്റംബര്‍ ആറിനകം ഫീസ്‌ ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കുന്നതാണ്‌.

Ads by Google
Thursday 06 Sep 2018 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW