Sunday, February 17, 2019 Last Updated 25 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 02.14 AM

മഹാരാജാസില്‍ സീറ്റൊഴിവ്‌

കോട്ടയം: മഹാരാജാസ്‌ ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സിന്റെ മാനേജ്‌മെന്റിലുള്ള മഹാരാജാസ്‌ കോളജ്‌ കോട്ടയം, ചങ്ങനാശേരി, എറണാകുളം സെന്ററുകളില്‍ എം.ജി. യൂണിവേഴ്‌സിറ്റിയുടെ ബി.എ/ബി.കോം, എം.എ/എം.കോം കോഴ്‌സുകളില്‍ ഏതാനും സിറ്റ ഒഴിവുണ്ട്‌. ബി.എ. ഹിസ്‌റ്ററി, സോഷ്യോളജി, ബി.കോം കോ- ഓപ്പറേഷന്‍, ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍, എം.എ. സോഷ്യോളജി, എം.കോം ഫിനാന്‍സ്‌ എന്നീ ബാച്ചുകളിലാണ്‌ സീറ്റുകളുള്ളത്‌. കേരളാ ബോര്‍ഡിന്റെ പ്ലസ്‌ വണ്‍, നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓപ്പണ്‍ സ്‌കൂളിന്റെ പ്ലസ്‌ എന്നീ കോഴ്‌സുകളിലും അഡ്‌മിഷന്‍ ലഭ്യമാണ്‌്.
പട്ടികജാതി, പട്ടികവര്‍ഗം മറ്റ്‌ അര്‍ഹ സമുദായ വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട അധികാരികളില്‍നിന്നും അര്‍ഹത തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കേണ്ടതാണ്‌. ബസ്‌ കണ്‍സഷന്‍ ലഭിക്കുന്നതിലേക്കായി രണ്ട്‌ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ കൂടുതല്‍ കരുതുക. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്ക്‌: 0481-2561746, 2584658, 8281977451.

Ads by Google
Thursday 06 Sep 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW