Sunday, November 18, 2018 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 02.01 AM

മദ്രസ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാം അറസ്‌റ്റില്‍

uploads/news/2018/09/246329/c3.jpg

കായംകുളം: മദ്രസ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോക്‌സോ നിയമപ്രകാരം ഇമാം അറസ്‌റ്റില്‍. പുത്തന്‍തെരുവ്‌ ജുമാ മസ്‌ജിദ്‌ ഇമാം ആദിക്കാട്ടുകുളങ്ങര തറയില്‍ തെക്കതില്‍ മുഹമ്മദ്‌ ഷിയാഖ്‌ ജൗഹരിയെ(35)യാണ്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. കഴിഞ്ഞ ജൂലൈ 15 നായിരുന്നു സംഭവം. മദ്രസയില്‍ വന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ്‌ പരാതി. സംഭവം വിവാദമായതോടെ രാജിവച്ചു പോയ ഇയാള്‍ ചിലരുടെ സമ്മര്‍ദപ്രകാരം രണ്ട്‌ ദിവസം മുമ്പ്‌ വീണ്ടും ഇമാമായി ചുമതല ഏല്‍ക്കുകയായിരുന്നു. ഇതോടെയാണ്‌ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്‌. തുടര്‍ന്ന്‌ സി.ഐ: കെ.സദന്‍, എസ്‌.ഐ: രാജന്‍ബാബു എന്നിവരടങ്ങിയ സംഘം ഇമാമിനെ അറസ്‌റ്റ് ചെയ്‌തു.

Ads by Google
Thursday 06 Sep 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW