Thursday, September 06, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 02.01 AM

മദ്യലഹരിയില്‍ കരാറുകാരന്‍ വനിതാ എന്‍ജിനീയറെ കസേരകൊണ്ട്‌ അടിച്ചു

uploads/news/2018/09/246328/c1.jpg

രാജകുമാരി: എസ്‌റ്റിമേറ്റ്‌ തയാറാക്കി നല്‍കിയില്ലെന്ന്‌ ആരോപിച്ച്‌ മദ്യലഹരിയില്‍ എത്തിയ കരാറുകാരന്‍ വനിതാ അസിസ്‌റ്റന്റ്‌ എന്‍ജിനീയറെ കസേരകൊണ്ട്‌ അടിച്ചു. ഓഫീസിലെ രേഖകളും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്‌തു. പരുക്കേറ്റ രാജകുമാരി, രാജാക്കാട്‌ പഞ്ചായത്തുകളുടെ ചുമതലയുള്ള അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ എ.വൈ അനീഷ അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ ചികില്‍സ തേടി. ഇവരുടെ പരാതിയെത്തുടര്‍ന്ന്‌ രാജകുമാരിയിലെ കരാറുകാരനായ തോപ്പില്‍ ബിനുവിനെതിരെ രാജാക്കാട്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്‌ച്ച വൈകിട്ട്‌ നാലരയോടെയാണു ആക്രമണമുണ്ടായത്‌. ഓഗസ്‌റ്റ്‌ 20നു സ്‌ഥാനമൊഴിഞ്ഞ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ടിസിയുടെ ഭര്‍ത്താവായ കരാറുകാരന്‍ ത്രിതല പഞ്ചായത്തുകളുടെ ജോലികള്‍ ഏറ്റെടുത്ത്‌ ചെയ്യുന്ന ആളാണ്‌. പഞ്ചായത്ത്‌ ഹാളിന്റെ പണികള്‍ ഏറ്റെടുത്ത്‌ ചെയ്‌തതിന്റെ തുക പുതുക്കി വര്‍ധിപ്പിച്ച്‌ നല്‍കണമെന്ന്‌ എ.ഇ യോട്‌ മുന്‍പ്‌ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതേക്കുറിച്ച്‌ തീരുമാനമെടുക്കാന്‍ പഞ്ചായത്ത്‌ കമ്മറ്റിക്കേ അധികാരമുള്ളൂവെന്ന്‌ എ.ഇ വ്യക്‌തമാക്കിയിരുന്നു. ഇയാള്‍ ഏറ്റെടുത്ത്‌ ചെയ്‌ത വെള്ളിവിളുന്താന്‍-എസ്‌.ടി കോളനി റോഡിന്റെ ടാറിങില്‍ ക്രമക്കേടുള്ളതായും നിര്‍ദിഷ്‌ട കനം ഇല്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന്‌ തുക കുറവ്‌ ചെയ്‌താണു ബില്ല്‌ നല്‍കിയത്‌. ഈ സംഭവങ്ങളെത്തുടര്‍ന്ന്‌ ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല. നിലവില്‍ 10ലക്ഷം രൂപ ചെലവില്‍ ജില്ലാ പഞ്ചായത്ത്‌ നിര്‍മിക്കുന്ന വൈ.എം.സി.എ റോഡിന്റെ പണികള്‍ ഏറ്റെടുത്തിട്ടുള്ളതും ഇയാളാണ്‌. ഇതിന്റെ എസ്‌റ്റിമേറ്റ്‌ എടുക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആയിരുന്നതിനാല്‍ എ.ഇയ്‌ക്ക്‌ സാധിച്ചിരുന്നില്ല.
ഇതില്‍ കുപിതനായ കരാറുകാരന്‍ ചൊവ്വാഴ്‌ച്ച ഓഫീസില്‍ എത്തുകയും ഫീല്‍ഡിലെ ജോലി കഴിഞ്ഞ്‌ എത്തിയ അനീഷയെ ചീത്ത പറഞ്ഞുകൊണ്ട്‌ കസേര എടുത്ത്‌ അടിക്കുകയുമായിരുന്നു. തുടര്‍ന്ന്‌ ഓഫീസിലെ ഫയലുകള്‍ വലിച്ചുവാരി എടുത്തെറിയുകയും മേശ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ മറിച്ചിടുകയും ചെയ്‌തു.
ബഹളം കേട്ട്‌ എത്തിയ പഞ്ചായത്ത്‌ സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവര്‍ എ.ഇ.എയും,രണ്ട്‌ വനിതാ ഓവര്‍സിയര്‍മാരെയും മുറിയില്‍ നിന്നും രക്ഷപെടുത്തി പുറത്ത്‌ എത്തിക്കുകയായിരുന്നു. എ.ഇയുടെ കൈക്ക്‌ സാരമായി പരുക്കേറ്റിട്ടുണ്ട്‌. എ.ഇയുടെ മൊഴി രേഖപ്പെടുത്തിയതിനു പുറമെ ഓഫീസ്‌ പരിശോധിച്ച്‌ മഹസര്‍ തയാറാക്കിയതായും സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായും എസ്‌.ഐ പി.ഡി അനൂപ്‌മോന്‍ അറിയിച്ചു.

Ads by Google
Thursday 06 Sep 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW