Wednesday, November 14, 2018 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 02.01 AM

പീഡനം: ഓട്ടോ ഡ്രൈവര്‍ക്ക്‌ ഏഴുവര്‍ഷം കഠിനതടവ്‌

uploads/news/2018/09/246326/c7.jpg

ആലപ്പുഴ: യുവതിയെ ശ്‌മശാനത്തിന്‌ സമീപം കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക്‌ ഏഴുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ. എടത്വാ വെട്ടത്തുപറപ്പ്‌ വിമല്‍കുമാറി (32) നെയാണ്‌ ആലപ്പുഴ ജില്ലാ ജഡ്‌ജി സോഫി തോമസ്‌ ശിക്ഷിച്ചത്‌.
2010 ഒകേ്‌ടാബര്‍ 11 എടത്വായിലായിരുന്നു സംഭവം. രാത്രിയില്‍ രാമങ്കരിയില്‍ നിന്ന്‌ എടത്വാ ബസ്‌ സ്‌റ്റാന്റിലേക്ക്‌ പോകാന്‍ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ എടത്വായിലെ ശ്‌മശാനത്തിനു സമീപം കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്‌ കേസ്‌. രാമങ്കരി പോലീസ്‌ കേസെടുത്താണ്‌ അനേ്വഷണം നടത്തിയത്‌. ബലാത്സംഗകുറ്റത്തിന്‌ ഏഴുവര്‍ഷം തടവും പിഴയുമാണ്‌ ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കഠിനതടവ്‌ അനുഭവിക്കണം. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന വിരുദ്ധ നിയമപ്രകാരം ആറുമാസം കഠിനതടവും 5,000 രൂപ പിഴയും കൂടി ശിക്ഷ വിധിച്ചിട്ടുണ്ട്‌. ഈ പിഴ അടച്ചില്ലെങ്കില്‍ ഒരുമാസം കൂടി തടവ്‌ അനുഭവിക്കണം.
ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി. പിഴസംഖ്യ യുവതിക്ക്‌ നല്‍കാനാണ്‌ ഉത്തരവ്‌. പ്രോസിക്യുഷനുവേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ സി.വി. ലുമൂംബൈ ഹാജരായി. 15 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. 25 രേഖകളും തെളിവാക്കി. മറ്റൊരു പീഡന കേസിലും ഈ പ്രതിയെ മറ്റൊരു കോടതി ശിക്ഷിച്ചിട്ടുണ്ട്‌.

Ads by Google
Thursday 06 Sep 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW