Friday, November 16, 2018 Last Updated 20 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 02.01 AM

യുവതിക്കു നേരേ ആസിഡ്‌ ആക്രമണം; ഭര്‍ത്താവ്‌ കീഴടങ്ങി

uploads/news/2018/09/246325/c5.jpg

മുക്കം: കുടുംബ വഴക്കിനെത്തുടര്‍ന്നു യുവതിയുടെ മുഖത്ത്‌ ഗള്‍ഫില്‍നിന്നെത്തിയ ഭര്‍ത്താവ്‌ ആസിഡ്‌ ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ മുക്കം നഗര സഭയിലെ കല്ലുരുട്ടി സ്വദേശിനി സ്‌നേഹയെ (28) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്വദേശിയായ ജൈസണ്‍(35) പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി.
ചൊവാഴ്‌ച്ച രാത്രി 7.30 നായിരുന്നു സംഭവം. വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്ന പ്രതി മൂന്നു ദിവസം മുന്‍പാണ്‌ നാട്ടിലെത്തിയത്‌. വീട്‌ നിര്‍മാണത്തിനും മറ്റുമായി ഇയാള്‍ ലക്ഷക്കണക്കിന്‌ രൂപ ഭാര്യക്ക്‌ അയച്ചുകൊടുത്തിരുന്നു. ഇതേക്കുറിച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ്‌ കരുതിവച്ചിരുന്ന ആസിഡ്‌ ഭാര്യയുടെ മുഖത്തൊഴിച്ചത്‌.
പണം വിനിയോഗിച്ചതിനെക്കുറിച്ചു യാതൊരു അറിവുമില്ലെന്നു ജൈസണ്‍ പോലീസിന്‌ മൊഴി നല്‍കി. ഗുരുതരമായി പൊള്ളലേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌. സംഭവശേഷം പുലര്‍ച്ചെ രണ്ടിനു സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മൂന്നുമാസം മുന്‍പ്‌ നാട്ടിലെത്തി തിരിച്ചുപോയ പ്രതി നേരത്തേയും ഭാര്യയുമായി പണത്തിന്റെ പേരില്‍ വഴക്കുണ്ടാക്കിയിരുന്നതായി പോലീസ്‌ പറഞ്ഞു.

Ads by Google
Thursday 06 Sep 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW