Tuesday, November 20, 2018 Last Updated 3 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.52 AM

അശ്വിനെതിരേ ആഞ്ഞടിച്ച്‌ ഭാജിയും ദാദയും

uploads/news/2018/09/246314/s4.jpg

മുംബൈ: ഇന്ത്യന്‍ സസ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ്‌ ഗാംഗുലിയും സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും രംഗത്ത്‌. ഇംഗ്ലണ്ടില്‍ ഇന്ത്യ പരമ്പര അടിയറവ്‌ വെയ്‌ക്കാന്‍ കാരണം അശ്വിനാണെന്ന്‌ അര്‍ഭജന്‍ തുറന്നടിച്ചു.
സതാംപ്‌ടണ്‍ ടെസ്‌റ്റില്‍ അശ്വിന്‍ ഫോമിലേക്ക്‌ ഉയരാതെ പോയതാണ്‌ ഇന്ത്യ തോല്‍ക്കാനും അതുവഴി പരമ്പര നഷ്‌ടമാവാനും കാരണമെന്ന്‌ ഹര്‍ഭജന്‍ പറഞ്ഞു. സതാംപ്‌ടണ്‍ ടെസ്‌റ്റില്‍ മൂന്ന്‌ വിക്കറ്റുകള്‍ മാത്രമാണ്‌ അശ്വിന്‌ വീഴ്‌ത്താന്‍ സാധിച്ചത്‌.
അതേസമയം, ഇംഗ്ലീഷ്‌ സ്‌പിന്നര്‍ മൊയീന്‍ അലി ഒമ്പത്‌ വിക്കറ്റുകളും വീഴ്‌ത്തി. സതാംപ്‌ടണില്‍ സ്‌പിന്‍ അനുകൂലമായ സാഹചര്യങ്ങളെ മുതലാക്കുവാന്‍ അശ്വിനു സാധിച്ചില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.
സതാംപ്‌ടണ്‍ ടെസ്‌റ്റില്‍ അശ്വിന്‍ അക്ഷമനായാണ്‌ ബൗള്‍ ചെയ്‌തതെന്ന്‌ ഗാംഗുലി പറഞ്ഞു. ഒരോവറില്‍ തന്നെ ആറ്‌ വ്യത്യസ്‌ത പന്തുകളെറിഞ്ഞത്‌ ഇതിന്‌ തെളിവാണ്‌.
ഇഷാന്ത്‌ ശര്‍മ ബൗള്‍ ചെയ്‌തപ്പോള്‍ പിച്ചിലുണ്ടായ ആനുകൂല്യം മുതലെടുക്കാന്‍ അശ്വിനായില്ല. എന്നാല്‍ ഇംഗ്ലീഷ്‌ സ്‌പിന്നറായ മോയിന്‍ അലി ഇത്‌ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്‌തു- ഗാംഗുലി വ്യക്‌തമാക്കി.
എന്തിനാണ്‌ അശ്വിനിത്ര അക്ഷമനവുന്നതെന്ന്‌ അറിയില്ല. ഇക്കാര്യത്തെക്കുറിച്ച്‌ ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്ലി അശ്വിനോട്‌ സംസാരിക്കണം. ഒരോവറില്‍ ആറ്‌ വ്യത്യസ്‌ത പന്തുകളൊക്കെയാണ്‌ അശ്വിനെറിഞ്ഞത്‌.
കഴിവുവെച്ചു നോക്കിയാല്‍ മോയിന്‍ അലി അശ്വിന്റെ അടുത്തൊന്നും എത്തില്ല. അതുമാത്രമല്ല, അലിയേക്കാള്‍ രണ്ട്‌ മടങ്ങെങ്കിലും മികച്ചവനാണ്‌ അശ്വിന്‍. എന്നാല്‍ അലിയുടെ ബൗളിംഗ്‌ വളരെ ലളിതമായിരുന്നു.- ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Ads by Google
Thursday 06 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW