Friday, November 16, 2018 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.46 AM

ദുരിതാശ്വാസ സാധനങ്ങള്‍ കുന്നുകൂടി; മോഷണം വ്യാപകം

uploads/news/2018/09/246311/k7.jpg

ആലപ്പുഴ : പ്രളയകെടുതികള്‍ നേരിടുന്ന കുട്ടനാട്ടിലേയും ചെങ്ങന്നൂരിലേയും ജനങ്ങള്‍ക്കായി അന്യസംസ്‌ഥാനങ്ങളില്‍ നിന്നടക്കം പ്രവഹിച്ച ഭക്ഷ്യ സാധനങ്ങള്‍ കുന്നുകൂടിയപ്പോള്‍ മോഷണം വ്യാപകം. ഭരണകക്ഷി യൂണിയന്‍ പ്രവര്‍ത്തകര്‍ ഭക്ഷ്യസാധനങ്ങള്‍ കടത്തുന്ന ദൃശ്യം പുറത്തായി.
ആലപ്പുഴ നഗരത്തില്‍ എസ്‌.ഡി കോളജ്‌, റിലയന്‍സ്‌ മാള്‍ ബില്‍ഡിങ്‌ എന്നിവിടങ്ങളിലായാണ്‌ ജില്ലാതല ഗോഡൗണ്‍ പ്രവര്‍ത്തനം. ഇവിടെ അരി, പലവ്യഞ്‌ജനങ്ങള്‍, പഴവര്‍ഗങ്ങള്‍, പാല്‍പ്പൊടി, ബിസ്‌കറ്റ്‌, ബ്രഡ്‌ തുടങ്ങിയവയെല്ലാം വന്‍ തോതില്‍ കെട്ടിക്കിടക്കുകയാണ്‌. വസ്‌ത്രങ്ങളും ധാരാളമായി ഗോഡൗണുകളിലുണ്ട്‌.
യഥാസമയം സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയാതെ വന്നതോടെയാണ്‌ ക്രമക്കേടുകള്‍ നടക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നു തുടങ്ങിയത്‌. സാധനങ്ങള്‍ക്ക്‌ ഇനം തിരിച്ച്‌ കണക്കെടുത്തിട്ടില്ലാത്തതിനാല്‍ തട്ടിപ്പ്‌ നടന്നാല്‍ കണ്ടെത്തുകയെന്നതും പ്രയാസകരമായി.
ആലപ്പുഴയിലെ ഭക്ഷ്യസംഭരണ കേന്ദ്രത്തില്‍ നിന്നും ഭരണമുന്നണിയിലെ ഒരു പാര്‍ട്ടിയുമായി ബന്ധപ്പെട്ട ട്രേഡ്‌ പ്രവര്‍ത്തകന്‍ അടക്കം ഭക്ഷ്യസാധനകള്‍ കടത്തുന്ന ദൃശ്യങ്ങള്‍ സാമൂഹിക നവമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നു. വൈറലായി കഴിഞ്ഞ ഈ വീഡിയോയെ സംബന്ധിച്ച്‌ രാഷ്‌ട്രീയപാര്‍ട്ടികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. എസ്‌.ഡി കോളജിലെ സംഭരണ കേന്ദ്രത്തില്‍ നിന്നാണ്‌ ഗേറ്റ്‌ ചാടി കടന്ന്‌ സാധനങ്ങള്‍ കൊണ്ടു പോയത്‌. ദുരിതം അനുഭവിക്കുന്നവര്‍ക്ക്‌ എത്തിക്കേണ്ട ഭക്ഷ്യസാധനങ്ങളാണ്‌ യൂണിയന്‍ പ്രവര്‍ത്തകര്‍ കിറ്റുകളിലാക്കി പുറത്തു കൊണ്ടുപോയത്‌.
വിവരമറിഞ്ഞ ചിലര്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിവ. യൂണിയന്റെ യൂണിഫോം ധരിച്ച പ്രവര്‍ത്തകരടക്കം ഒളികാമറയില്‍ കുടുങ്ങി. ഇവിടെ നിന്ന്‌ സാധനങ്ങള്‍ കടത്തുന്നത്‌ ദിവസങ്ങളായി തുടരുകയാണെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. സംസ്‌ഥാനത്തിന്‌ പുറത്ത്‌ നിന്നു വരെയെത്തിയ ലക്ഷകണക്കിന്‌ രൂപയുടെ ഭക്ഷ്യസാധനങ്ങളാണ്‌ ഈ സംഭരണ കേന്ദ്രത്തിലുള്ളത്‌.പലതും കിടന്ന്‌ നശിക്കുകയാണ്‌. സാധനങ്ങള്‍ കൃത്യമായി വിതരണം ചെയ്യാത്തതും ഗോഡൗണിന്‌ ശക്‌തമായ പോലീസ്‌ സംരക്ഷണം ഏര്‍പ്പെടുത്താത്തതുമാണ്‌ മോഷണങ്ങള്‍ക്ക്‌ വഴിവയ്‌ക്കുന്നത്‌.

Ads by Google
Thursday 06 Sep 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW