Sunday, September 23, 2018 Last Updated 22 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.46 AM

മഹാപ്രളയത്തിന്റെ ബാക്കിപത്രം: കോഴഞ്ചേരി പാലത്തില്‍ വിള്ളല്‍

uploads/news/2018/09/246309/k5.jpg

കോഴഞ്ചേരി: പമ്പയിലെ മഹാപ്രളയത്തെ തുടര്‍ന്ന്‌ കോഴഞ്ചേരി പാലത്തിന്റെ തൂണിന്‌ താഴെ വിള്ളല്‍. ഇന്ന്‌ നടക്കുന്ന വിദഗ്‌ധ പരിശോധനയ്‌ക്ക്‌ ശേഷം ഗതാഗതം നിരോധിക്കുന്ന കാര്യത്തെപ്പറ്റി തീരുമാനം എടുക്കും.
ടി.കെ. റോഡിലെ ഏറ്റവും പ്രധാനപ്പെട്ട പാലം അപകടാവസ്‌ഥയിലായാല്‍ പത്തനംതിട്ട-തിരുവല്ല പാതയിലെ യാത്ര ദുരിതമാകും. മാരാമണ്‍ ഭാഗത്തെ തൂണും നദിയില്‍ ഇത്‌ ഉറപ്പിച്ചിരിക്കുന്ന കിണറും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്തെ കോണ്‍ക്രീറ്റിലാണ്‌ വിള്ളല്‍
കണ്ടെത്തിയിരിക്കുന്നത്‌. പമ്പാനദിക്ക്‌ കുറുകെ കോഴഞ്ചേരി-മാരാമണ്‍ കരകളെ ബന്ധിപ്പിക്കുന്ന പാലത്തിനൊപ്പം വെള്ളം പൊങ്ങിയിരുന്നു. മൂന്ന്‌ ദിവസത്തോളം ജലനിരപ്പ്‌ ഇവിടെ ഏതാണ്ട്‌ ഒരേ അളവില്‍ തുടരുകയും ചെയ്‌തു.
ഇതേ സമയം തന്നെ നിരവധി വൃക്ഷങ്ങളും ഭാരമേറിയ വസ്‌തുക്കളും നദിയിലൂടെ കടന്നു പോവുകയും ചെയ്‌തു. ഇതില്‍ പലതും ശക്‌തമായ ഒഴുക്കിനൊപ്പം പാലത്തിന്റെ തൂണുകളില്‍ ഇടിച്ചതായി സംശയം ഉയര്‍ന്നിരുന്നു.
എന്നാല്‍ പ്രാഥമികപരിശോധനയില്‍ കാര്യമായ തകരാര്‍ കണ്ടെത്തിയില്ല. നദിയിലെ ജലനിരപ്പ്‌ ഇന്നലെ കൂടുതല്‍ താണപ്പോഴാണ്‌ തൂണിലെ വിള്ളല്‍ കണ്ടത്‌. സംഭവമറിഞ്ഞ പൊതുമരാമത്തു പാലം വിഭാഗം ഉദ്യോഗസ്‌ഥര്‍ പ്രാരംഭ പരിശോധന നടത്തി. കൂടുതല്‍ പരിശോധനയ്‌ക്കായി പാലം
വിഭാഗം ചീഫ്‌ എന്‍ജിനീയറും സംഘവും ഇന്ന്‌ രാവിലെ എട്ടിന്‌ എത്തും. 1948 മെയ്‌ 18 ന്‌ തിരുവിതാംകൂര്‍ മഹാരാജാവ്‌ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ ഗതാഗതത്തിനായി തുറന്നു കൊടുത്തതാണ്‌ പാലം. പാലത്തിന്റെ സുരക്ഷാ പരിശോധന നടത്തിയ ശേഷം ഗതാഗതം തിരിച്ചുവിടുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും.

Ads by Google
Thursday 06 Sep 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW