Friday, September 14, 2018 Last Updated 25 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.46 AM

ഉലകം ചുറ്റാന്‍ കടകംപള്ളി , ജപ്പാന്‍, സിംഗപ്പുര്‍, ചൈന... ജനങ്ങളോട് മുണ്ട് മുറുക്കാന്‍ പറഞ്ഞിട്ട് ടൂറിസംമന്ത്രി ടൂറിന്

uploads/news/2018/09/246308/k4.jpg

തിരുവനന്തപുരം : ജനങ്ങള്‍ ചെലവു ചുരുക്കി പ്രളയദുരിതബാധിതരെ സഹായിക്കാനും ഉദ്യോഗസ്‌ഥര്‍ ഒരു മാസത്തെ ശമ്പളം നല്‍കാനും സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നതിനിടെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടുത്ത മൂന്നു മാസത്തിനിടെ മൂന്നു വിദേശയാത്രയ്‌ക്കു തയാറെടുക്കുന്നു. മൂന്നും സര്‍ക്കാര്‍ ചെലവില്‍. യാത്രകള്‍ക്കു സംസ്‌ഥാന സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു, തുടര്‍ന്നു കേന്ദ്രാനുമതി തേടിയിരിക്കുകയാണ്‌.
ജി.എ.ടി.എ. ടൂറിസം എക്‌സ്‌പോയില്‍ പങ്കെടുക്കാനായാണ്‌ വരുന്ന 20 മുതല്‍ 23 വരെയുള്ള ടോക്കിയോ യാത്ര. അടുത്ത മാസം 17 മുതല്‍ 19 വരെ സിംഗപ്പുരിനു പോകുന്നത്‌ ഐ.ടി.ബി. ഏഷ്യ മീറ്റിങ്ങിനു വേണ്ടി. ഇന്റര്‍നാഷണല്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുകയാണ്‌ നവംബര്‍ 16 മുതല്‍ 18 വരെയുള്ള ചൈനാ യാത്രയുടെ ലക്ഷ്യം.

പ്രളയബാധിതരെ സഹായിക്കാനായി ഉദ്യോഗസ്‌ഥരുടെ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വം വാങ്ങുകയാണ്‌. ചെലവുചുരുക്കലിനായി സംസ്‌ഥാന സ്‌കൂള്‍ കലോത്സവവും യുവജനോത്സവങ്ങളും വേണ്ടെന്നുവച്ചു. രാജ്യാന്തര ചലച്ചിത്രോത്സവം ഉപേക്ഷിച്ചെന്നും ഉത്തരവിറക്കി. ഈ തീരുമാനം തര്‍ക്കത്തിലായതോടെ ആഘോഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട്‌ മത്സരങ്ങള്‍ നടത്താന്‍ ആലോചിക്കുന്നതിടയിലും കടകംപള്ളിയുടെ യാത്രകള്‍ക്കു മാറ്റമില്ല. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ അര്‍ധമനസോടെ സമ്മതം മൂളുന്ന ഉദ്യോഗസ്‌ഥരില്‍ത്തന്നെ മന്ത്രിയുടെ വിദേശയാത്രാ തീരുമാനം അമര്‍ഷം സൃഷ്‌ടിച്ചിട്ടുണ്ട്‌.

തീര്‍ത്തും അപ്രസക്‌തമായ യാത്രകളാണ്‌ മന്ത്രി നടത്തുന്നതെന്ന്‌ ആരോപണമുയരുന്നു. ജപ്പാനിലും സിംഗപ്പൂരിലും ചൈനയിലും പോകുന്നതുകൊണ്ട്‌ കേരളത്തിലെ ടൂറിസത്തിനു ഗുണമുണ്ടാകില്ലെന്നും പ്രളയത്തില്‍ അടിസ്‌ഥാനസൗകര്യങ്ങളടക്കം തകര്‍ന്ന കേരളത്തിലേക്ക്‌ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു വരെയെങ്കിലും വിദേശ വിനോദസഞ്ചാരികള്‍ എത്തില്ലെന്നും കടകംപള്ളിയുടെ "വിനോദയാത്രകള്‍" ഫലം ചെയ്യില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
മന്ത്രി കെ. രാജുവിന്റെ പ്രളയകാല ജര്‍മന്‍ യാത്രയിലും മോശമാണു കടകംപള്ളിയുടെ യാത്രകളെന്നും ഇതു പാര്‍ട്ടിയെ അപഹാസ്യരാക്കുമെന്നും സി.പി.എമ്മിലും അഭിപ്രായമുണ്ട്‌. ദുരിതാശ്വാസ നിധിയിലെ പണമെടുത്ത്‌ കടകംപള്ളി വിദേശത്തു പോകരുതെന്ന ട്രോളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്‌. ടൂറിസം വകുപ്പിനു കീഴിലുള്ള എല്ലാ ആഘോഷ പരിപാടികള്‍ക്കും ഒരു വര്‍ഷത്തേക്ക്‌ ഉപേക്ഷിച്ചിരിക്കുകയാണ്‌. വിദേശ സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട നെഹ്‌റു ട്രോഫി വള്ളംകളിയും കൊച്ചി ബിനാലെയും നടക്കുമെന്ന്‌ ഉറപ്പുമില്ല.

വിദേശയാത്രയ്‌ക്ക്എതിരേ ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിദേശയാത്രയ്‌ക്കെതിരേ പ്രതിപക്ഷം. അടുത്ത മൂന്ന്‌ മാസത്തിനുള്ള ടൂറിസത്തിന്റെ പേരില്‍ മന്ത്രി മൂന്ന്‌ രാജ്യങ്ങളാണ്‌ സന്ദര്‍ശിക്കുന്നത്‌. കേരളം ഒരു പ്രളയദുരന്തം നേരിട്ടിരിക്കുന്ന ഈ സമയത്ത്‌ ഒരു മന്ത്രി മൂന്ന്‌ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്‌ ശരിയാണോയെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ചോദിച്ചു. പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads by Google
Thursday 06 Sep 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW