Friday, December 14, 2018 Last Updated 44 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.46 AM

ആംബുലന്‍സില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രോഗി മരിച്ചു

uploads/news/2018/09/246306/k2.jpg

ആലപ്പുഴ: രോഗിക്കു കൃത്രിമശ്വാസം നല്‍കാനുള്ള ശ്രമത്തിനിടെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ആംബുലന്‍സിനു തീപിടിച്ചു. രോഗി മരിച്ചു. നഴ്‌സിനു ഗുരുതര പരുക്ക്‌. അടുത്തുണ്ടായിരുന്ന വാഹനങ്ങളും അഗ്നിക്കിരയായി.
ചമ്പക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നില്‍ ഇന്നലെ രാത്രി 6.20 നായിരുന്നു സംഭവം. നടുഭാഗം ചമ്പക്കുളം വല്ലപ്പുള്ളിച്ചിറയില്‍ മോഹനന്‍നായര്‍ (66) ആണു മരിച്ചത്‌.
ഇന്നലെ വൈകിട്ട്‌ 6.20 നാണു സംഭവം. മോഹനന്‍നായരെ പുന്നപ്രയില്‍നിന്നു എത്തിച്ച ആംബുലന്‍സിലേയ്‌ക്ക് കയറ്റുമ്പോഴായിരുന്നു അപകടം. ആംബുലന്‍സിന്റെ മുന്‍ഭാഗത്തുനിന്നും പുക ഉയരുകയും ഓക്‌സിജന്‍ സിലണ്ടറും വാഹനവും തീപിടിച്ച്‌ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഉയര്‍ന്നു പൊങ്ങി. പൊട്ടിത്തെറിയെത്തുടര്‍ന്ന്‌ ആംബുലന്‍സിനും സമീപത്തുള്ള വാഹനങ്ങള്‍ക്കും തീപിടിച്ചു. പ്രാഥമികാരോഗ്യകേന്ദ്രത്തിനും തീപിടിച്ചു.
ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സ് സെയ്‌ഫുദീനെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന്‌ നിലവഷളായ മോഹനന്‍നായരെ നാട്ടുകാര്‍ ഓടിക്കൂടി ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശ്വാസതടസത്തെത്തുടര്‍ന്ന്‌ ചമ്പക്കുളം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു മോഹനന്‍നായര്‍. ശ്വാസതടസം കൂടിയതോടെ മോഹനന്‍ നായരെ ചമ്പക്കുളം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നിന്ന്‌ വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു അപകടം.
ആംബുലന്‍സില്‍നിന്നും തീ കത്തിപ്പടര്‍ന്നതിനെ തുടര്‍ന്ന്‌ ഷൈനി സ്‌റ്റോഴ്‌സ് എന്ന ചെരുപ്പ്‌ കട പൂര്‍ണമായി കത്തി നശിച്ചു. കടയുടമയായ ആന്റണി സെബാസ്‌റ്റന്റെ കൈയ്‌ക്കു പൊള്ളലേറ്റു. ആശുപത്രിയില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന ഒരു സ്വിഫ്‌റ്റ് കാറും ഹോണ്ടാ ഷൈന്‍ ബൈക്കുമുള്‍പ്പെടെ മൂന്ന്‌ ബൈക്കുകളും പൂര്‍ണമായും കത്തിനശിച്ചു. ഒരു ഓട്ടോ ടാക്‌സിയും മറ്റ്‌ മൂന്ന്‌ ബൈക്കുകളും ഭാഗികമായിനശിച്ചു. ആശുപത്രിയുടെ ഓഫീസും ഫാര്‍മസിയും കത്തിനശിച്ചു.
ആലപ്പുഴ ഫയര്‍ സ്‌റ്റേഷനില്‍നിന്നും മൂന്ന്‌ യൂണിറ്റ്‌ മൊബൈല്‍ ടാങ്ക്‌ യൂണിറ്റും ചങ്ങനാശേരിയില്‍ നിന്നും ഒരു യൂണിറ്റും എത്തിയാണ്‌ തീ നിയന്ത്രിച്ചത്‌. വെള്ളക്കെട്ടിനെത്തുടര്‍ന്ന്‌ ഫയര്‍ഫോഴ്‌സിന്‌ അപകടസ്‌ഥലത്തെത്താന്‍ ബുദ്ധിമുട്ട്‌ നേരിട്ടു.

Ads by Google
Thursday 06 Sep 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW