Friday, November 16, 2018 Last Updated 39 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.46 AM

പമ്പയുടെ അടിത്തട്ട്‌ രണ്ടുമീറ്റര്‍ ഉയര്‍ന്നു; വയലുകളും കൈവഴികളും ചെളിയില്‍ മൂടി

uploads/news/2018/09/246304/k15.jpg

പത്തനംതിട്ട : പ്രളയത്തില്‍ ചെളിയും മണ്ണും നിറഞ്ഞു പമ്പാനദിയുടെ അടിത്തട്ട്‌ ശരാശരി രണ്ടുമീറ്ററില്‍ അധികം ഉയര്‍ന്നതായി സൂചന. ചിലയിടത്ത്‌ തിട്ട മീറ്ററുകളോളം ഇടിഞ്ഞുതാണു. മറ്റുചിലയിടത്ത്‌ നദീമധ്യത്തിലെ പുറ്റുകള്‍ അപ്രത്യക്ഷമായി. തീരത്തെ വയലുകള്‍ ചെളിനിറഞ്ഞ്‌ നികന്നു. പമ്പയിലേക്ക്‌ എത്തിയിരുന്ന ചെറുതോടുകളിലും ചെളിനിറഞ്ഞിരിക്കുകയാണ്‌.
രണ്ടുമാസം മുമ്പ്‌ ഒന്നരയാള്‍ വെള്ളമുണ്ടായിരുന്ന ആറന്മുള സത്രക്കടവിലും താഴെ കിഴവറക്കടവിലും ഇപ്പോള്‍ അരയറ്റം വെള്ളം മാത്രം. വേനല്‍ക്കാലത്ത്‌ അലക്കുകല്ലുകള്‍ സ്‌ഥാപിച്ചിടത്തുനിന്നും അഞ്ചുമീറ്ററോളം ദൂരത്തില്‍ പമ്പ പിന്മാറി. കേന്ദ്ര ജലകമ്മിഷന്റെ കണക്കനുസരിച്ച്‌ നദിയിലെ ഒഴുക്കും കുറഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഇതുസംബന്ധിച്ച്‌ കൃത്യമായ കണക്ക്‌ ലഭിക്കണമെങ്കില്‍ ദിവസങ്ങള്‍ കഴിയണം. മുപ്പതുവര്‍ഷത്തിലേറെയായി തുടര്‍ന്നുവന്ന അതിരൂക്ഷമായ മണല്‍ഖനനത്തെ തുടര്‍ന്ന്‌ പമ്പയുടെ അടിത്തട്ട്‌ ആറുമീറ്ററോളം താണതായാണ്‌ പമ്പാ പരിരക്ഷണ സമിതിയുടെ റിപ്പോര്‍ട്ട്‌. ഖനനം ചെയ്‌ത മണലിന്‌ പകരം പ്രകൃതി തിരികെ നിക്ഷേപിച്ചത്‌ എക്കല്‍മണ്ണാണെന്നുമാത്രം.പമ്പാനദിയുടെ ഒഴുക്കിന്‌ തടസമായി വാഴക്കുന്നം നീര്‍പ്പാലത്തിന്‌ മുകളില്‍ നദീമധ്യത്തില്‍ ഉയര്‍ന്നുനിന്ന മണല്‍പുറ്റ്‌ അപ്രത്യക്ഷമായി.എന്നാല്‍ പാലത്തിന്‌ താഴെ ഉദ്ദേശം മൂന്നുമീറ്റര്‍ ഉയരത്തില്‍ എക്കല്‍ നിരന്നുകഴിഞ്ഞു. പമ്പാനദിയുടെ തീരത്തുള്ള ആറന്മുള, മല്ലപ്പുഴശേരി പാടശേഖരങ്ങളില്‍ വന്‍ തോതില്‍ മണ്ണുവന്ന്‌ നിറഞ്ഞതായി പ്രദേശവാസികള്‍ പറയുന്നു.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Thursday 06 Sep 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW