Sunday, September 23, 2018 Last Updated 11 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.46 AM

സര്‍വീസ്‌ റദ്ദാക്കല്‍: നഷ്‌ടവാദം തള്ളി കെ.എസ്‌.ആര്‍.ടി.സി.

uploads/news/2018/09/246301/k12.jpg

തിരുവനന്തപുരം : സര്‍വീസ്‌ റദ്ദാക്കല്‍മൂലം കെ.എസ്‌.ആര്‍.ടി.സിക്കു നഷ്‌ടമില്ലെന്നു കണക്കുകളുടെ പിന്‍ബലത്തില്‍ മാനേജ്‌മെന്റ്‌. സര്‍വീസ്‌ റദ്ദാക്കല്‍മൂലം ഷെഡ്യൂളുകള്‍ കുറഞ്ഞിട്ടില്ലെന്നും പകരം കിലോമീറ്റര്‍ കുറഞ്ഞതു മൂലം കോര്‍പ്പറേഷനു ലാഭമാണ്‌ ഉണ്ടായതെന്നുമാണ്‌ അവകാശവാദം.
സര്‍വീസ്‌ റദ്ദാക്കലിനും ജീവനക്കാരെ പിരിച്ചുവിടുന്നതിനുമെതിരേ സംയുക്‌ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്ന്‌ ചീഫ്‌ ഓഫീസ്‌ പടിക്കല്‍ ജീവനക്കാര്‍ അനിശ്‌ചിതകാല സമരം ആരംഭിക്കാനിരിക്കെയാണു കണക്കുമായി മാനേജ്‌മെന്റ്‌ രംഗത്തെത്തിയത്‌.
ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാരുടെ ശമ്പളത്തിനായി മാറ്റുന്ന തുകയില്‍നിന്നു കടമെടുക്കാനും തീരുമാനമുണ്ട്‌. കഴിഞ്ഞ മാസം അഞ്ചിന്‌ 4791 ഷെഡ്യൂളുകളിലായി 17,31,233 കിലോമീറ്റര്‍ ഓടിച്ച്‌ 5,97,39,273 രൂപയുടെ വരുമാനമാണുണ്ടാക്കിയതെന്നു മാനേജ്‌മെന്റ്‌ പറയുന്നു.
40 ശതമാനം സര്‍വീസുകള്‍ റദ്ദാക്കിയെന്ന്‌ ആരോപിക്കപ്പെടുന്ന ഇക്കഴിഞ്ഞ മൂന്നിന്‌ 4736 ഷെഡ്യൂളുകളിലായി 15,40,040 കിലോമീറ്റര്‍ ഓടിച്ച്‌ 7,07,80,815 രൂപയുടെ വരുമാനം ഉണ്ടാക്കി. ചൊവ്വാഴ്‌ച 4723 ഷെഡ്യൂളുകളില്‍ 15,61,561 കിലോമീറ്റര്‍ ഓടി 6,60,72,826 രൂപ നേടി. ഷെഡ്യൂളുകളല്ല, യാത്രക്കാര്‍ കുറവുള്ള സമയത്തെ ട്രിപ്പുകളാണു കുറച്ചതെന്നാണ്‌ മാനേജ്‌മെന്റ്‌ വാദം.
എന്നാല്‍ ലാഭ ദിവസങ്ങളിലെ കണക്കു മാത്രമാണിതെന്നും നഷ്‌ടദിവസങ്ങളാണ്‌ കൂടുതലെന്നുമാണ്‌ ജീവനക്കാര്‍ പറയുന്നത്‌. ട്രിപ്പുകള്‍ വ്യാപകമായി വെട്ടിക്കുറയ്‌ക്കുന്നതുമൂലം യാത്രാക്ലേശം രൂക്ഷമാണെന്നു യാത്രക്കാരും ആരോപിക്കുന്നു.
ഇന്നു മുതല്‍ മുഴുവന്‍ ട്രിപ്പുകളും പഴയതുപോലെ ഓടിക്കാനാകുമെന്ന പ്രതീക്ഷയിലാണു മാനേജ്‌മെന്റ്‌. ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാരുടെ ശമ്പളത്തിനായി മാറ്റുന്ന തുകയില്‍നിന്നു കടമെടുക്കും. ശമ്പള ആവശ്യത്തിലേക്കായി പ്രതിദിനവരുമാനത്തില്‍ നിന്ന്‌ രണ്ടു കോടി രൂപയാണ്‌ മാറ്റിയിരുന്നത്‌. ഇതില്‍ നിന്നാണ്‌ തുക വകമാറ്റുന്നത്‌.

Ads by Google
Thursday 06 Sep 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW