Monday, February 18, 2019 Last Updated 9 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.45 AM

മദ്യപിച്ച്‌ അവശനിലയിലായ യുവാക്കളില്‍ ഒരാള്‍ മരിച്ചു

എടപ്പാള്‍: മദ്യപിച്ച്‌ അവശനിലയിലായ രണ്ടു യുവാക്കളില്‍ ഒരാള്‍ മരിച്ചു. സുഹൃത്ത്‌ അപകടനില തരണം ചെയ്‌തു. എടപ്പാള്‍ കാവില്‍പടി പൊന്നില്‍ രാജന്‍(39) ആണു മരിച്ചത്‌.
തിങ്കളാഴ്‌ച രാത്രി അവശനിലയിലായ രാജന്‍ മാനസിക വിഭ്രാന്തിയിലായി. അതോടെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ്‌ മരിച്ചത്‌. സുഹൃത്തായ കൊറ്റിക്കുന്ന്‌ സ്വദേശി അപകടനില തരണം ചെയ്‌തു.
ബിവറേജസില്‍നിന്ന്‌ മദ്യം കൊണ്ടുവന്ന്‌ ആവശ്യക്കാര്‍ക്ക്‌ പണത്തിനനുസരിച്ച്‌ പകര്‍ന്നു നല്‍കുന്ന സംഘത്തിന്റെ സ്‌ഥിരം ഉപഭോക്‌താവായിരുന്നു മരിച്ചയാളെന്ന്‌ പറയുന്നു. അളവ്‌ കുറയുമ്പോള്‍ ലഹരി കൂട്ടാന്‍ ചില വസ്‌തുക്കള്‍ മദ്യത്തില്‍ ചേര്‍ക്കാറുണ്ടെന്ന പരാതികളെത്തുടര്‍ന്ന്‌ പൊന്നാനി പോലീസ്‌ സ്‌ഥലത്തെത്തി.
മദ്യം പകര്‍ന്ന്‌ നല്‍കുന്ന നാലു പേരോട്‌ ഇന്നു സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. രാജന്റെ ആന്തരികാവയവങ്ങള്‍ക്ക്‌ കേടുപാടുകളും കടുത്ത മഞ്ഞപ്പിത്തവും ബാധിച്ചിരുന്നതായി ഡോക്‌ടര്‍മാര്‍ റിപ്പോര്‍ട്ട്‌ നല്‍കി. അവിവാഹിതനാണ്‌. പിതാവ്‌: ബാലക്കുറുപ്പ്‌. മാതാവ്‌: ഇന്ദിരാദേവി. സഹോദരങ്ങള്‍: സോമസുന്ദരന്‍, ബാബു, മിനി.

Ads by Google
Thursday 06 Sep 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW