Friday, February 22, 2019 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.45 AM

ചെളിയും വെള്ളവും കയറി; പള്ളിവാസല്‍ വിപുലീകരണ പദ്ധതിക്കും തിരിച്ചടി

തൊടുപുഴ: പ്രളയക്കെടുതിയില്‍ പള്ളിവാസല്‍ എക്‌സ്‌റ്റന്‍ഷന്‍ പദ്ധതിയിലും കനത്ത നാശം. നിര്‍മാണത്തിലിരിക്കുന്ന പവര്‍ഹൗസില്‍ ചെളിയും വെള്ളവും കയറി. പവര്‍ഹൗസിനു തൊട്ടു പിന്നിലെ രണ്ടു മീറ്ററിന്റെ വൈപീസ്‌ ഡമ്മിപ്ലേറ്റുവച്ച്‌ അടക്കാതിരുന്നതാണ്‌ ഇതിനു കാരണം.
ചെളിയും വെള്ളവും ഒന്നരമീറ്റര്‍ വ്യാസമുള്ള രണ്ടു പൈപ്പുകള്‍വഴി പവര്‍ഹൗസിന്റെഅകത്തേക്കെത്തി. രണ്ടു മെഷീന്‍ ഇന്‍ലെറ്റ്‌ വാല്‍വുകളും അടച്ചിരുന്നതിനാല്‍ മൂന്നിഞ്ചിന്റെ ബാലന്‍സിങ ്‌പൈപ്പു വഴി വെള്ളം കുതിച്ചൊഴുകി, താഴത്തെ ഫ്‌ളോര്‍ നിറഞ്ഞതാണ്‌ പവര്‍ഹൗസിനുള്ളില്‍ നാശം വിതയ്‌ക്കാന്‍ കാരണം.
2010 -ല്‍ ചൈനയില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത 60 മെഗാവാട്ടിന്റെ രണ്ടു ജനറേറ്ററുകളും അനുബന്ധ ഉപകരണങ്ങളുമാണ്‌ ഈ പവര്‍ഹൗസിലുള്ളത്‌. ഇതിന്‌ 150 കോടി രൂപയോളംവരും. 2014-ലാണ്‌ ഈ മെഷിനറികള്‍ പവര്‍ഹൗസിനുള്ളില്‍ സ്‌ഥാപിക്കുന്നത്‌. എന്നാല്‍ ഇവ കൃത്യമായി പരിപാലിച്ചിരുന്നില്ല. അതിനാല്‍ ടര്‍ബൈനുകളും ജനറേറ്ററുകളും തുരുമ്പുപിടിച്ച്‌ നശിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിനിടെയാണ്‌ പവര്‍ഹൗസില്‍ ചെളിവെള്ളം നിറഞ്ഞ്‌ നാശമുണ്ടായത്‌.

Ads by Google
Thursday 06 Sep 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW