Saturday, February 23, 2019 Last Updated 6 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.45 AM

പ്രളയമേഖലകളിലേക്ക്‌ എത്തിച്ച അരി എലി തിന്നുന്നു

ചെങ്ങന്നൂര്‍ : പ്രളയ ദുരിതാശ്വാസത്തിനായി എത്തിച്ച ടണ്‍ കണക്കിന്‌ പച്ചരി ഏറ്റെടുക്കാനാളില്ലാതെ എലി തിന്നുന്നു. സെക്കന്തരാബാദില്‍ നിന്നും പത്തനംതിട്ട ജില്ലാ കലക്‌ടറുടെ വിലാസത്തില്‍ എത്തിയ ടണ്‍ കണക്കിന്‌ പച്ചരിയാണ്‌ ഏറ്റെടുക്കാന്‍ ആളില്ലാതെ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിക്കിടക്കുന്നത്‌. പ്ലാറ്റ്‌ഫോമില്‍ കിടന്ന അരിച്ചാക്കുകള്‍ സ്‌റ്റേഷന്‍ സൂപ്രണ്ട്‌ പോര്‍ട്ടര്‍മാരെ ഉപയോഗിച്ച്‌ സ്‌റ്റേഷനിലെ എസ്‌കലേറ്ററിന്റെ അടിയിലേക്ക്‌ മാറ്റി. വസ്‌ത്രങ്ങളും ഇതോടൊപ്പം കിട്ടിയിട്ടുണ്ട്‌. സാധനങ്ങള്‍ എത്തിയ വിവരം താലൂക്ക്‌ ഓഫീസില്‍ എത്തിച്ച്‌ അറിയിച്ചെങ്കിലും ശേഖരിക്കാന്‍ ബന്ധപ്പെട്ടവര്‍ എത്താത്തതാണ്‌ അരി നശിക്കാന്‍ കാരണമാകുന്നത്‌. പ്രളയ ബാധിത മേഖലയില്‍ അവശ്യ വസ്‌തുക്കള്‍ക്ക്‌ ദൗര്‍ലഭ്യം നേരിടുമ്പോഴാണ്‌ അരിയും വസ്‌ത്രങ്ങളും അധികൃതരുടെ അനാസ്‌ഥ മൂലം റെയില്‍വേ സ്‌റ്റേഷനില്‍ എലി തിന്നുന്ന ഗതികേട്‌ ഉണ്ടായത്‌.

Ads by Google
Thursday 06 Sep 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW