Saturday, September 22, 2018 Last Updated 18 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.45 AM

അട്ടിമറിനീക്കം ശക്‌തം; കന്യാസ്‌ത്രീയുടെ മൊഴി വീണ്ടുമെടുത്തു

കോട്ടയം : ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേയുളള പീഡനക്കേസില്‍ വീണ്ടും പോലീസിന്റെ ഒളിച്ചുകളി. കേസ്‌ അട്ടിമറിക്കാനും അറസ്‌റ്റ്‌ വൈകിപ്പിക്കാനും നീക്കം ശക്‌തം. നേരത്തേ രേഖപ്പെടുത്തിയ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന വാദമുയര്‍ത്തി പരാതിക്കാരിയായ കന്യാസ്‌ത്രീയുടെ മൊഴി ഇന്നലെ വീണ്ടും രേഖപ്പെടുത്തി. അന്വേഷണ റിപ്പോര്‍ട്ടില്‍ മാറ്റംവരുത്തി ബിഷപ്പിനെ രക്ഷിക്കാനുള്ള ഉന്നതല ഗുഢാലോചനയുടെ ഭാഗമാണിതെന്നാണ്‌ ആരോപണം. ഭരണകക്ഷിയിലെ ഉന്നത നേതാവിന്റെ ഇടപെടലാണ്‌ ബിഷപ്പിനെതിരേയുളള നടപടി വൈകിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്‌. ഐ.ജി. വിജയ്‌ സാക്കറെയുടെ വസതിയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന അന്വേഷണസംഘത്തിന്റെ യോഗത്തിലുണ്ടായ തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണു മൊഴിയെടുത്തത്‌.
ബിഷപ്പിനെതിരേ ശക്‌തമായ തെളിവുകള്‍ ലഭിച്ചതായും അറസ്‌റ്റ്‌ ചെയ്യാന്‍ നടപടി ആരംഭിച്ചതായും സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നിട്ടും വീണ്ടും മൊഴിയെടുത്തതില്‍ ദുരൂഹതയുണ്ടെന്നാണു കന്യാസ്‌ത്രീയുടെ ബന്ധുക്കള്‍ പറയുന്നത്‌. നിലവിലുളള റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ അറസ്‌റ്റ്‌ അനിവാര്യമായ സാഹചര്യത്തിലാണ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ പൊളിച്ചടുക്കാന്‍ ഉന്നതതലങ്ങളില്‍നിന്നു ശ്രമമുണ്ടായത്‌. അന്വേഷണത്തില്‍ ചില പിഴവുണ്ടായെന്നാണ്‌ ഐജിയുടെ വീട്ടില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയിരുന്നു. അതിനാല്‍, ഇതു തിരുത്തി അന്വേഷണം നടത്താനാണു തീരുമാനിച്ചിരിക്കുന്നത്‌.

Ads by Google
Thursday 06 Sep 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW