Sunday, September 23, 2018 Last Updated 5 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.45 AM

കുട്ടികളെപ്പറ്റി വാര്‍ത്ത: സമ്മതം നിര്‍ബന്ധമെന്ന്‌ ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: കുട്ടികളുടെ ദുരിതാവസ്‌ഥ വിവരിക്കുന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു കുട്ടിയുടെയും രക്ഷാകര്‍ത്താവിന്റെയും സമ്മതത്തോടെയായിരിക്കണമെന്നു ബാലാവകാശ കമ്മിഷന്‍ ഉത്തരവ്‌.
കുരുന്നുകളുടെ നിര്‍ധനാവസ്‌ഥ, സാമ്പത്തിക പിന്നാക്കാവസ്‌ഥ അടക്കമുള്ളവ വിവരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധയും കരുതലും പുലര്‍ത്തണമെന്നു നിഷ്‌കര്‍ഷിച്ച്‌ പബ്ലിക്‌ റിലേഷന്‍സ്‌ ഡയറക്‌ടര്‍ ഉത്തരവ്‌ പുറപ്പെടുവിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശം. ദരിദ്ര പശ്‌ചാത്തലത്തില്‍ പഠിച്ച കുട്ടി പരീക്ഷയില്‍ ഉന്നതവിജയം നേടിയെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന്‌ കുട്ടി ആത്മഹത്യ ചെയ്‌ത കേസിലാണു കമ്മിഷന്റെ ഉത്തരവ്‌.
ആത്മാഭിമാനം ഹനിക്കപ്പെട്ട്‌ മാനസികമായി തളര്‍ന്നതാണു കുട്ടിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണു കേസ്‌. കുട്ടികളെ സഹായിക്കുക എന്ന സദുദ്ദേശ്യത്തോടെ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ പക്ഷേ, ചിലരില്‍ മാനസിക ആഘാതത്തിന്‌ ഇടവരുത്താറുണ്ടെന്നു കമ്മിഷന്‍ നിരീക്ഷിച്ചു.
കുടുംബപശ്‌ചാത്തലം സമൂഹത്തിനു മുന്നില്‍ വിവരിച്ച്‌ പരസഹായം തേടാന്‍ എല്ലാവരും താല്‍പര്യപ്പെടുന്നില്ല. ഇത്തരം കാര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ കുറച്ചു കൂടി ശ്രദ്ധ പുലര്‍ത്തണമെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു.

Ads by Google
Thursday 06 Sep 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW