Sunday, January 20, 2019 Last Updated 42 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.45 AM

എട്ടു പാസഞ്ചറുകള്‍ ഒമ്പതുവരെ റദ്ദാക്കി; ദുരിതയാത്ര തുടരും

തിരുവനന്തപുരം : വ്യത്യസ്‌ത കാരണങ്ങള്‍ നിരത്തി റെയില്‍വേയും കെ.എസ്‌.ആര്‍.ടി.സിയും സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കുന്നതുമൂലം സംസ്‌ഥാനത്തു യാത്രാദുരിതം തുടരുന്നു. ഡീസല്‍ക്ഷാമത്തിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ സര്‍വീസ്‌ വെട്ടിക്കുറയ്‌ക്കുന്ന കെ.എസ്‌.ആര്‍.ടി.സിക്കു പുറമേ റെയില്‍വേ എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ ഒമ്പതുവരെ റദ്ദാക്കിയതോടെ വരുംദിവസങ്ങളിലും ദുരിതയാത്ര ഉറപ്പായി.
ഗുരുവായൂര്‍-തൃശൂര്‍ (56043), തൃശൂര്‍-ഗുരുവായൂര്‍ (56044), പുനലൂര്‍-കൊല്ലം(56333), കൊല്ലം-പുനലൂര്‍ (56334), ഗുരുവായൂര്‍-തൃശൂര്‍ (56373), തൃശൂര്‍-ഗുരുവായൂര്‍ (56374), എറണാകുളം-കായംകുളം (56387, കോട്ടയം വഴി), കായംകുളം-എറണാകുളം (56388, കോട്ടയംവഴി) എന്നിവയാണ്‌ പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്‌.
തൃശൂര്‍ -കോഴിക്കോട്‌ പാസഞ്ചര്‍ (56663) തൃശൂരിനും ഷൊര്‍ണൂരിനുമിടയിലും കോഴിക്കോട്‌-തൃശൂര്‍ പാസഞ്ചര്‍ (56664) ഷൊര്‍ണൂരിനും തൃശൂരിനുമിടയില്‍ സര്‍വീസ്‌ നടത്തില്ല. ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ (56365) കൊല്ലത്തിനും പുനലൂരിനുമിടയിലും പുനലൂര്‍- ഗുരുവായൂര്‍ (56366) പാസഞ്ചര്‍ പുനലൂരിനും കൊല്ലത്തിനുമിടയിലും സര്‍വീസ്‌ നടത്തില്ല. ജീവനക്കാരുടെ കുറവും ട്രാക്കിലെ പണികളുമാണ്‌ റദ്ദാക്കലിനു കാരണമായി റെയില്‍വേ ചൂണ്ടിക്കാട്ടുന്നത്‌.

Ads by Google
Thursday 06 Sep 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW